Breaking News

Trending right now:
Description
 
Apr 10, 2018

ഡിജിപിക്കു പൊലീസുകാരന്റെ തെറിയഭിഷേകം

image പൊലീസുകാര്‍ക്ക്‌ ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ തീരുമാനത്തിനെതിരെ പൊലീസ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഡിജിപിക്കു പരസ്യമായ തെറിയഭിഷേകം. സംഭവവുമായി ബന്ധപ്പെട്ട്‌ തൃശൂര്‍ ഒല്ലൂര്‍ പൊലീസ്‌ സ്റ്റേഷനിലെ സിവില്‍ പൊലീസ്‌ ഓഫിസര്‍ ജോഫിന്‍ ജോണിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു. തൃശൂര്‍ സായുധ സേനാ ക്യാംപിലെ പൊലീസുകാര്‍ ഒന്നടങ്കം അംഗമായ സായുധസേന തൃശൂര്‍ എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പിലാണ്‌ തെറിവിളി ഉണ്ടായത്‌. ചെരിഞ്ഞ തൊപ്പിയുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ്‌ സംബന്ധിച്ച പത്രവാര്‍ത്ത സേനാംഗങ്ങളിലൊരാള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്‌തിരുന്നു. ഈ വാര്‍ത്തയ്‌ക്കു കീഴില്‍ കമന്റായാണ്‌ തെറിവിളി പോസ്‌റ്റ്‌ ചെയ്‌തത്‌. സായുധസേനാ ക്യാംപിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍വരെ ഉള്‍പ്പെടുന്നതാണ്‌ ഈ വാട്‌സാപ്പ്‌ ഗ്രൂപ്പ്‌.