Breaking News

Trending right now:
Description
 
Apr 10, 2018

റേഡിയോ ജോക്കിയുടെ മരണം: മുഖ്യപ്രതി പൊലീസ്‌ കസ്റ്റഡിയില്‍

image മടവൂര്‍ സ്വദേശി മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന അലിഭായ്‌ (സാലിഹ്‌ ബിന്‍ ജലാല്‍) പൊലീസ്‌ കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു തിങ്കളാഴ്‌ച കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഖത്തറില്‍നിന്നാണ്‌ അലിഭായ്‌ തിരുവനന്തപുരത്ത്‌ എത്തിയത്‌. ക്വട്ടേഷന്‍ സംഘത്തില്‍പെട്ട കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറും പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌. ക്വട്ടേഷന്‍ സംഘത്തിനു ആയുധങ്ങള്‍ എത്തിച്ചുകൊടുത്ത കുണ്ടറ സ്വദേശി സ്‌ഫടികം എന്നുവിളിക്കുന്ന സ്വാതി സന്തോഷിന്റെ (23) അറസ്‌റ്റു രേഖപ്പെടുത്തി. ഒട്ടേറെ കേസുകളില്‍ പ്രതിയാണിയാള്‍. കഴിഞ്ഞ ചൊവ്വാഴ്‌ച പുലര്‍ച്ചെ മടവൂരിലെ സ്റ്റുഡിയോയിലെത്തിയ രാജേഷിനെ വെട്ടിക്കൊന്ന സംഘത്തിലെ അലിഭായി, അപ്പുണ്ണി എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന ആളാണു ഷന്‍സീര്‍. രാജേഷിനെ അപ്പുണ്ണി പിടിച്ചുനിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്നു വെട്ടുകയുമായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. കേസില്‍ ഇതുവരെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്‌. രാജേഷിന്റെ ഖത്തറിലെ നൃത്താധ്യാപികയായ സുഹൃത്തിന്റെ ഭര്‍ത്താവാണ്‌ ക്വട്ടേഷന്‍ നല്‍കിയതെന്നു പൊലീസിന്‌ വ്യക്തമായ തെളിവുലഭിച്ചു. ഭര്‍ത്താവുമായി പിണങ്ങികഴിയുന്ന നൃത്താധ്യാപിക രാജേഷുമായി അടുത്തതിനെ തുടര്‍ന്നുള്ള വിരോധമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌.