Breaking News

Trending right now:
Description
 
Apr 10, 2018

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപിക്കു വനവാസം: തൊഗാഡിയ

image അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മലക്കം മറിയുകയാണെന്നും ക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ ബിജെപിക്കു വനവാസം ആയിരിക്കും ഫലമെന്നു വിഎച്ച്‌പി വര്‍ക്കിങ്‌ പ്രസിഡന്റ്‌ പ്രവീണ്‍ തൊഗാഡിയെ മുന്നറിയിപ്പു നല്‍കി. മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണം തീര്‍ത്തും പരാജയമാണ്‌. രാജ്യത്ത്‌ വികസനം കൊണ്ടുവരാനോ കര്‍ഷക ആത്മഹത്യകള്‍ തടയാനോ, യുവാക്കളുടെ തൊഴില്‍ ഇല്ലായ്‌മയ്‌ക്ക്‌ പരിഹാരം കണ്ടെത്തുന്നതിനോ മോദി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. രാമക്ഷേത്ര നിര്‍മാണ വാഗ്‌ദാനമെങ്കിലും പാലിക്കണം. മതനിരപേക്ഷത തെളിയിക്കാനായി അയോധ്യയില്‍ രാമക്ഷേത്രത്തിനൊപ്പം ബാബ്‌റി മസ്‌ജിദും നിര്‍മിക്കാനുള്ള ഗൂഢാലോചനയാണ്‌ നടക്കുന്നതെന്നും തൊഗാഡിയെ പറഞ്ഞു.