Breaking News

Trending right now:
Description
 
Apr 10, 2018

ബാങ്കുകളില്‍ ചിപ്പ്‌ ഘടിപ്പിച്ച ഇഎംവി കാര്‍ഡുകള്‍ ഉടന്‍

image സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ്‌ ഘടിപ്പിച്ച ഇഎംവി ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉടന്‍ ബാങ്കുകള്‍ വിതരണം ചെയ്യും. നിലവിലുള്ള മാഗ്നറ്റിക്‌ ഡെബിറ്റ്‌ കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും. നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ബാങ്ക്‌ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ്‌ ഇഎംവി കാര്‍ഡുകളിലേക്ക്‌ മാറുന്നത്‌. ഇതു സംബന്ധിച്ച്‌ റിസര്‍വ്‌ ബാങ്കിന്റെ സര്‍ക്കുലറിനെ തുടര്‍ന്ന്‌ ബാങ്കുകള്‍ നടപടി ആരംഭിച്ചുതുടങ്ങി. പുതിയ കാര്‍ഡുകളുടെ പിന്‍ നമ്പര്‍ ബാങ്കുകളില്‍നിന്നു നേരിട്ടു കൈപ്പറ്റണം. പഴയ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളെ സമീപിക്കേണ്ടിവരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്‌എംഎസ്‌ ആയി ഉപഭോക്താക്കളെ അറിയിക്കുന്നതിനു ബാങ്കുകള്‍ക്ക്‌ നിര്‍ദേശം ലഭിച്ചിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ കാര്‍ഡിനു പിറകില്‍ കറുത്ത നാടപോലെത്തെ വരയ്‌ക്കു പകരം മൈക്രോ പ്രോസസര്‍ അടങ്ങിയ ചെറിയ ചിപ്പ്‌ ഘടിപ്പിച്ച കാര്‍ഡുകളാകും ഇനി ഉപയോഗിത്തില്‍ ഉണ്ടാവുക. യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്‌, വീസ എന്നിവയുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ്‌ ഇഎംവി.