Breaking News

Trending right now:
Description
 
Apr 10, 2018

മോദിയുടെ നിലപാട്‌ ദരിദ്രര്‍ക്കെതിരേയെന്ന്‌ രാഹുല്‍ഗാന്ധി

image ദലിതര്‍ക്കെതിരായ നിലപാടാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്‌ഘട്ടില്‍ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച സദ്‌ഭാവനാ ഉപവാസത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഹുല്‍. ദലിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ അടിച്ചമര്‍ത്തുക, രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുക എന്നതാണ്‌ ബിജെപിയുടെ നയം. ബിജെപിയുടെ ഈ നയത്തെ എതിര്‍ക്കുമെന്നും ജീവിതകാലം മുഴുവന്‍ ഇതിനെതിരെ പോരാടുമെന്നും രാഹുല്‍ വ്യക്തമാക്കി. ജാതീയമായ സമീപനമാണ്‌ മോദിയുടേത്‌. 2019ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നു രാഹുല്‍ മുന്നറിയിപ്പുനല്‍കി. ദലിതര്‍ക്കെതിരെ സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ അതു തിരുത്താന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു ഒരു ശ്രമവും ഉണ്ടായില്ല. ദലിത്‌ സംഘടനകള്‍ രാജ്യമൊട്ടാകെ പ്രക്ഷോഭം നടത്തിയപ്പോള്‍ അതിനെ അടിച്ചമര്‍ത്താനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചതെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. ദലിതര്‍ക്കെതിരെ രാജ്യത്ത്‌ ഉണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉപവാസ സമരം സംഘടിപ്പിച്ചത്‌. ഉപവാസ സമരത്തിനു മുമ്പ്‌ രാജ്‌ഘട്ടിലെ ഗാന്ധി സ്‌മൃതിയില്‍ എത്തിയ രാഹുല്‍ പ്രണാമമര്‍പ്പിച്ചു.