Breaking News

Trending right now:
Description
 
Apr 09, 2018

പ്രതിപക്ഷം ഒന്നിച്ചാല്‍ മോദിക്കു സ്വന്തം മണ്ഡലംതന്നെ നഷ്ടമാകുമെന്ന്‌ രാഹുല്‍

image പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ നരേന്ദ്രമോദിക്കു സ്വന്തം മണ്ഡലമായ വാരണാസി നഷ്ടമാകുമെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ്‌ രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്‌. ബിജെപി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒരു സാധ്യതയും താന്‍ കാണുന്നില്ല. കോണ്‍ഗ്രസ്‌, സമാജ്‌ വാദിപാര്‍ട്ടി, ബിഎസ്‌പി സഖ്യമുണ്ടായാല്‍ വാരണാസിയില്‍ മോദിക്കു അടിതെറ്റും. മുമ്പുകണ്ടിട്ടില്ലാത്തവിധം ബിജെപി തകര്‍ച്ച നേരിടും. ദുരഭിമാനമുള്ളവരോ ജനങ്ങളെ അടിച്ചമര്‍ത്തുന്നവരോ ജനങ്ങളുടെ ജീവിതം നശിപ്പിക്കുന്നവരോ അല്ല കോണ്‍ഗ്രസുകാര്‍. മോദിയും ആര്‍എസ്‌എസും ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുന്ന താറുമാറായ അവസ്ഥയില്‍നിന്നു രാജ്യത്തെ എങ്ങനെ കരയറ്റാം എന്നുള്ളതാണ്‌ സുപ്രധാന പ്രശ്‌നമെന്നും രാഹുല്‍ വ്യക്തമാക്കി. യുപി, ബിഹാര്‍, തമിഴ്‌നാട്‌, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പ്രതിപക്ഷ ഐക്യശ്രങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്കു വിജയിക്കാന്‍ കഴിയുമോ എന്നും രാഹുല്‍ ചോദിച്ചു. കഴിഞ്ഞകാലങ്ങളിലൊന്നും കാണാത്ത ഒരു രാഷ്ട്രീയനീക്കമായിരിക്കും ഇനി ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.