Breaking News

Trending right now:
Description
 
Apr 09, 2018

ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തല്ല ഭാര്യയെന്ന്‌ സുപ്രീംകോടതി

image സ്വന്തം ഇഷ്ടത്തിന്‌ അനുസരിച്ച്‌ ഭര്‍ത്താവിന്‌ അടക്കിഭരിക്കാവുന്ന സ്വകാര്യസ്വത്തോ അധീനതയിലുള്ള വസ്‌തുവോ അല്ല ഭാര്യയെന്നു സുപ്രീംകോടതി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഭാര്യയെ അനു നിര്‍ബന്ധിക്കാനാവില്ലെന്നു ജസ്റ്റീസുമാരായ മദന്‍ ബി.ലോക്കൂര്‍, ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്തമാക്കി. ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഭര്‍ത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന ഭാര്യയുടെ നിലപാട്‌ കോടതി അംഗീകരിച്ചു. എന്നാല്‍, തീരുമാനം പുനപരിശോധിക്കണമെന്ന ഭര്‍ത്താവിന്റെ അഭിഭാഷകന്റെ ആവശ്യമാണ്‌ കോടതിയുടെ പ്രകോപനത്തിന്‌ ഇടയാക്കിയത്‌. ഭാര്യ ആരുടെയും സ്വത്തല്ല. നിങ്ങള്‍ക്കവളെ നിര്‍ബന്ധിക്കാനാവില്ല. അവര്‍ക്കു നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അവളോടൊപ്പം കഴിയണമെന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയുമെന്നു കോടതി ചോദിച്ചു. ഇത്ര വിവേകശൂന്യനാകാന്‍ ഒരാള്‍ക്കു കഴിയുമോ എന്നു ഭര്‍ത്താവിന്റെ അഭിഭാഷകനോടു ചോദിച്ച കോടതി, ഭര്‍ത്താവിന്റെ തീരുമാനം പുനപരിശോധിക്കുകയാണ്‌ ഉചിതമെന്നും വ്യക്തമാക്കുകയും ചെയ്‌തു. തന്റെ കക്ഷിക്കു വേണ്ടത്‌ വിവാഹ മോചനമാണെന്നും ജീവനാംശം പ്രതീക്ഷിക്കുന്നില്ലെന്നും സ്‌ത്രീയുടെ അഭിഭാഷകന്‍ വാദിച്ചു.