Breaking News

Trending right now:
Description
 
Apr 09, 2018

കോട്ടയത്ത്‌ അപകടത്തില്‍ യുവാവ്‌ മരിച്ചു

image കോട്ടയം മണിപ്പുഴയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ കാര്‍ ഓടിച്ചിരുന്ന യുവാവ്‌ മരിച്ചു. പള്ളം താഴത്ത്‌ വീട്ടില്‍ റേ റോയ്‌ തോമസ്‌ (23) ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്‌ അപകടം. ചങ്ങനാശേരിഭാഗത്തുനിന്നു കോട്ടയത്തിനു വരുകയായിരുന്ന ബസ്‌ എതിരേവന്ന കാറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സമീപവാസികള്‍ അപകടത്തില്‍പ്പെട്ടവരെ കാറില്‍നിന്നു പുറത്തെടുത്ത്‌ അതുവഴിവന്ന കാറില്‍ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റേ റോയ്‌ മരിച്ചിരുന്നു. നഗരത്തിലെത്തി ഭക്ഷണംവാങ്ങി തിരികെ പോകുമ്പോഴാണ്‌ കാര്‍ യാത്രികര്‍ അപകടത്തില്‍പെട്ടതെന്നു പൊലീസ്‌ അറിയിച്ചു. ഇലക്ട്രീഷ്യനായി ജോലി ചെയ്‌തുവരുകയായിരുന്നു റേ റോയ്‌.