Apr 09, 2018
അപ്പൂപ്പന്‍തോട് വനത്തില്‍ യുവാവിനെ കടുവ കൊന്നുതിന്നു
കോന്നി അപ്പൂപ്പന്‍തോട് വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കടുവ
കൊന്നുതിന്നു. കൊക്കാത്തോട് അപ്പൂപ്പന്‍തോട് കിടങ്ങില്‍ കിഴക്കേതില്‍
രവിയാണ് (44) മരിച്ചത്. വനസംരക്ഷണസമിതി (വിഎസ്എസ്) പ്രവര്‍ത്തകനാണ്.
ഞായറാഴ്ച രാവിലെ അപ്പൂപ്പന്‍തോട് വനത്തില്‍ രവിയുടെ തലയും വലതുകയ്യും
കാലും കണ്ടത്. ബാക്കി ശരീരഭാഗങ്ങള്‍ കടുവ ഭക്ഷണമാക്കിയതായി വനം അധികൃതര്‍
സ്ഥിരീകരിച്ചു. കടുവയുടെ കാല്പ്പാടും മല്‍പിടിത്തത്തിന്റെ ലക്ഷണങ്ങളും
സമീപത്ത് കണ്ടെത്തി. ശനിയാഴ്ച രാവിലെ ഏഴോടെയാണ് വിറക് ശേഖരിക്കാന്‍ രവി
കാട്ടിലേക്കു പോയത്. ഞായറാഴ്ച രാവിലെയും കാണാതിരുന്നതിനെ തുടര്‍ന്ന്
നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വനപാതയ്ക്ക് അരുകില്‍
ഒന്നരകിലോമീറ്റര്‍ ഉള്ളില്‍ ആനച്ചന്തഭാഗത്ത് ശരീരഭാഗങ്ങള്‍ കണ്ടത്.
രവിയുടെ ചെരിപ്പും കാവിമുണ്ടും രണ്ടുസ്ഥലങ്ങളില്നിന്നു കണ്ടെടുത്തു. ഇവിടെ
ജനവാസമേഖലയുടെ അടുത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യം നേരത്തെ
സ്ഥിരീകരിച്ചിട്ടുണ്ട്.