Breaking News

Trending right now:
Description
 
Apr 09, 2018

മഹാരാഷ്ട്രയില്‍ രണ്ട്‌ ശിവസേനാ നേതാക്കളെ വെടിവച്ചുകൊന്നു; എന്‍സിപി എംഎല്‍എ അറസ്റ്റില്‍

image പശ്ചിമ മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗറില്‍ ശിവസേനയുടെ നേതാക്കളായ സഞ്‌ജയ്‌ കോത്‌കര്‍ (35), വസന്ത്‌ ആനന്ദ്‌ തുബെ (40) എന്നിവരെ ബൈക്കിലെത്തിയവര്‍ വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ എന്‍സിപി എംഎല്‍എ സന്‍ഗ്രാം ജഗ്‌താപ്‌ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്‌തു. തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ അഹമ്മദ്‌ നഗറിലെ കേദ്‌ഗാവില്‍ ശനിയാഴ്‌ച വൈകിട്ടായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നാലെ മേഖലയില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞവര്‍ ഒട്ടേറെ വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു. അഹമ്മദ്‌നഗര്‍ കോര്‍പറേഷനിലെ കേദ്‌ഗാവ്‌ വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 454 വോട്ടിനു ശിവസേന സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.