Breaking News

Trending right now:
Description
 
Apr 09, 2018

സിറിയയില്‍ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

image വിമതരുടെ അധീനതയിലുള്ള സിറിയയിലെ കിഴക്കന്‍ ഗൗട്ട മേഖലയില്‍ സേന നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്‌ച മേഖലയിലെ അപാര്‍ട്ട്‌മെന്റിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളും സ്‌ത്രീകളുമടക്കം നാല്‍പ്പതിലേറെപ്പേര്‍ മരിച്ചു. ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിലാണ്‌ മറ്റുമരണങ്ങള്‍. ശ്വാസതടസം അനുഭവപ്പെട്ടു അഞ്ഞൂറിലേറെപ്പേര്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്‌. റഷ്യയുടെ പിന്തുണയുള്ള പ്രസിഡന്റ്‌ ബഷാര്‍ അല്‍ അസാദിന്റെ സേന വിമതമേഖലയില്‍ രാസായുധം പ്രയോഗിച്ചതായി സംശയിക്കുന്നു. വായില്‍നിന്നു നുരയും പതയും വന്ന നിലയില്‍ കുട്ടികളുടെയും സ്‌ത്രീകളുടെയും മൃതദേഹങ്ങളുടെ വീഡിയോ പ്രചരിക്കുന്നുണ്ട്‌. രാസായുധ ആക്രമണത്തിലേക്കാണ്‌ ഇതു വിരല്‍ചൂണ്ടുന്നത്‌. ഏഴുവര്‍ഷമാകുന്ന ആഭ്യന്തര യുദ്ധത്തില്‍ ഏറ്റവും മാരകമായ ആക്രമണമാണ്‌ ഗൗട്ട തിരിച്ചുപിടിക്കാനായി നടക്കുന്നത്‌. ഇതുവരെ 1600 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നു മനുഷ്യാവകാശ നിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്ക്‌. സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന്‌ ബ്രിട്ടന്‍ ആവശ്യപ്പെട്ടു.