Breaking News

Trending right now:
Description
 
Sep 27, 2012

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട്‌ മലയാളി നഴ്‌സുമാര്‍ മരിച്ചു

image ജിദ്ദ-ജിസാന്‍ റോഡില്‍ അല്‍ലൈത്‌ എന്ന സ്ഥലത്ത്‌ വാനില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ വാനിലുണ്ടായിരുന്ന മലയാളി നഴ്‌സുമാര്‍ മരിച്ചു. കോഴിക്കോട്‌ കൂമ്പാറ പുഷ്‌പഗിരി പറവെട്ടിക്കുന്നേല്‍ പ്രജീഷിന്റെ ഭാര്യ പ്രദീപ (29), ആലപ്പുഴ ഹരിപ്പാട്‌ കുമാരപുരം താമല്ലാക്കല്‍തെക്ക്‌ കമ്പട്ടിക്കല്‍ തെക്കേതില്‍ പരേതനായ രാധാകൃഷ്‌ണപിള്ളയുടെ മകള്‍ വിജയശ്രീ (ശാന്തകുമാരി -35) എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച വൈകിട്ടാണ്‌ സംഭവം. ഇവര്‍ സഞ്ചരിക്കുന്ന വാനില്‍ നിയന്ത്രണംവിട്ടെത്തിയ ട്രക്ക്‌ ഇടിച്ചാണ്‌ അപകടം ഉണ്ടായതെന്നു പറയുന്ന. മരിച്ച രണ്ടുപേരും അല്‍ ലൈത്‌ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാരാണ്‌. വാനില്‍ ഫിലിപ്പൈന്‍സ്‌ സ്വദേശികളായ രണ്ടു നഴ്‌സുമാരും ഉണ്ടായിരുന്നു. ഇവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.