Breaking News

Trending right now:
Description
 
Apr 09, 2018

ഷൂട്ടിങില്‍ ജിത്തുറായിക്ക്‌ സ്വര്‍ണം

image കോമണ്‍വെല്‍ത്ത്‌ ഗെയിസിന്റെ അഞ്ചാംദിനത്തിലും ഇന്ത്യ മെഡല്‍വേട്ട തുടരുകയാണ്‌. 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ ഷൂട്ടിംഗില്‍ ജിത്തുറോയിക്കു സ്വര്‍ണം ലഭിച്ചു. ഈ ഇനത്തില്‍ ഇന്ത്യയുടെ ഓം മിതര്‍വാളിനാണ്‌ വെങ്കലം. 105 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പ്രീപ്‌ സിംഗിനു വെള്ളി ലഭിച്ചു. ഞായറാഴ്‌ച നടന്ന ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ വനിതകള്‍ ചരിത്രവിജയം നേടി. നാലുതവണ ചാംപ്യന്മാരായ സിംഗപ്പൂരിനെ ഫൈനലില്‍ 3-1 തകര്‍ത്ത്‌ ഇ്‌ന്ത്യ ഇതാദ്യമായി ടീമിനത്തില്‍ സ്വര്‍ണം നേടി. ലോക റാങ്കിങില്‍ 58-ാമതുള്ള മണിക ബത്ര ലോക നാലാം നമ്പര്‍ ഒളിംപിക്‌ സ്വര്‍ണ മെഡലുകാരി ഫെങ്‌ ടിയാന്‍വീയെ അട്ടിമറിച്ചാണ്‌ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം നേടിക്കൊടുത്തത്‌. അഞ്ചുതവണ ലോക ചാംപ്യനായിരുന്ന ഇന്ത്യയുടെ ബോക്‌സിങ്‌ (48 കിലോ) താരം എം.സി.മേരികോം ഗയിംസില്‍ മെഡില്‍ ഉറപ്പിച്ചു. ഒളിംപിക്‌സില്‍ വെങ്കലം നേടിയിട്ടുള്ള മേരികോം 5-0ന്‌ സ്‌കോട്‌ലന്‍ഡിന്റെ മേഗന്‍ ഗോര്‍ഡനെ തകര്‍ത്ത്‌ സെമിയിലെത്തി. ബാഡ്‌മിന്റന്‍ മിക്‌സ്‌ഡ്‌ ടീം ഇനത്തില്‍ ഇന്ത്യ ഫൈനലില്‍ സിംഗപ്പൂരിനെ 3-1ന്‌ ഇന്ത്യ മറികടന്നു. ഫൈനലില്‍ ഇന്ത്യ ഇന്നു മലേഷ്യയെ നേരിടും. ഗെയിംസില്‍ എട്ടുസ്വര്‍ണവും മൂന്നുവെള്ളിയും നാല്‌ വെങ്കലവുമായി ഇന്ത്യ മൂന്നാംസ്ഥാനത്താണ്‌.