Breaking News

Trending right now:
Description
 
Apr 09, 2018

ദലിത്‌ സംഘടനകള്‍ ആഹ്വാനംചെയ്‌ത ഹര്‍ത്താലില്‍ ആക്രമണം; ഗീതാനന്ദന്‍ അറസ്‌റ്റില്‍

image പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമം ശക്തമാക്കാന്‍ പാര്‍ലമെന്റ്‌ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ ദലിത്‌ സംഘടനകള്‍ ആഹ്വാനം ചെയ്‌ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രകടനം നടത്തി. വാഹനങ്ങള്‍ക്കുനേരെ കല്ലേറ്‌ ഉള്‍പ്പെടെ ആക്രമണം നടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിന്‌ ഗോതമഹാസഭാ നേതാവ്‌ എം.ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ഹൈക്കോടതി പരിസരത്താണ്‌ വാഹനങ്ങള്‍ തടഞ്ഞത്‌. തിരുവനന്തപുരത്ത്‌ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ തടസപ്പെട്ടു. ദലിത്‌ സംഘടനകള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ റോഡ്‌ ഉപരോധിച്ചു. പാലക്കാട്ടും തൊടുപുഴയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. ഡ്രൈവര്‍ക്ക്‌ പരുക്കുണ്ട്‌. കൊല്ലം ശാസ്‌താംകോട്ടയിലും കെഎസ്‌ആര്‍ടിസി ബസിനു നേര്‍ക്ക്‌ കല്ലെറിഞ്ഞു. ആദ്യ മൂന്നുമണിക്കൂറിലാണ്‌ ഹര്‍ത്തല്‍ അനുകൂലികള്‍ ഇത്രയും ആക്രമണം നടത്തിയത്‌. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ വിവിധ കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്‌. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ്‌ നടത്തുന്നതിന്‌ പൊലീസ്‌ സംരക്ഷണം നല്‍കുമെന്നാണ്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ബിഎസ്‌പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്‌ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സാംബവ ഡവലപ്‌മെന്റ്‌ സൊസൈറ്റി, കെ.പിഎംഎസ്‌, വേലന്‍ മഹാസഭ, പെമ്പിളൈ ഒരുമൈ, നാഷനല്‍ ദലിത്‌ ലിബറേഷന്‍ ഫ്രണ്ട്‌, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്‌, കേരള ദലിത്‌ മഹാസഭ, ദലിത്‌ ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്‌, സിപിഐ (എംഎല്‍), റെഡ്‌ സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.