Breaking News

Trending right now:
Description
 
Apr 08, 2018

ഇന്ത്യയ്‌ക്ക്‌ ഇന്ന്‌ ഗോള്‍ഡന്‍ ഞായര്‍; രണ്ടു സ്വര്‍ണംകൂടി ലഭിച്ചു

image ഗോള്‍ഡ്‌ കോസ്‌റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗയിംസില്‍ ഇന്ത്യയ്‌ക്ക്‌ ഇന്നു ഗോള്‍ഡന്‍ ഞായര്‍. രാവിലെ ഭാരോദ്വഹനത്തിലൂടെ അഞ്ചാംസ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഷൂട്ടിംഗില്‍ സ്വര്‍ണം നേടി. 16കാരിയായ മനു ഭേകറാണ്‌ ആറാം സ്വര്‍ണം നേടിയത്‌. ഷൂട്ടിങിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ്‌ മനു ഭേകറിന്റെ നേട്ടം. ഇന്ത്യയുടെ തന്നെ ഹീന സിധുവിനാണ്‌ വെള്ളിമെഡല്‍. ഞായറാഴ്‌ച രാവിലെ വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പൂനം യാദവാണ്‌ സ്വര്‍ണനേട്ടത്തിന്‌ തുടക്കം കുറിച്ചത്‌. 69 കിലോഗ്രാമില്‍ ആകെ 222 കിലോഗ്രാം ഉയര്‍ത്തിയാണ്‌ പൂനം യാദവ്‌ സ്വര്‍ണം നേടിയത്‌. ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരികോം സെമിഫൈനലില്‍കടന്നു മെഡല്‍ ഉറപ്പിച്ചു.വനിതകളുടെ ടേബിള്‍ ടെന്നീസ്‌ ടീം ഇനത്തില്‍ ഇന്ത്യ ഫൈനലില്‍ എത്തി. ഇതുവരെ ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഇന്ത്യയ്‌ക്കു ലഭിച്ചു. പോയിന്റ്‌ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ്‌ ഇന്ത്യ.