Breaking News

Trending right now:
Description
 
Apr 08, 2018

സല്‍മാന്‍ ഖാന്‍ ജയില്‍ മോചിതനായി

image കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലിലായിരുന്ന നടന്‍ സല്‍മാന്‍ ഖാന്‌ ജോധ്‌പൂര്‍ ജില്ലാ സെഷന്‌സ്‌ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അടുത്തമാസം ഏഴിന്‌ ഇനി വാദം കേള്‍ക്കും. വ്യാഴാഴ്‌ചയാണ്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി സല്‍മാന്‌ അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്‌. ജാമ്യാപേക്ഷ പരിഗണിച്ച ജഡ്‌ജി ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചു. ജാമ്യം ലഭിച്ചു ജയിലില്‍നിന്നു പുറത്തുവന്ന സല്‍മാന്‍ ഖാന്‍ ജോധ്‌പൂര്‍ വിമാനത്താവളത്തിലെത്തി അവിടെനിന്നു പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്കുപോയി. 1998-ല്‍ ആണ്‌ കൃഷ്‌ണമൃഗത്തെ വേട്ടയാടിയതിനു സല്‍മാന്‍ഖാന്‌ എതിരെ കേസെടുത്തത്‌. സല്‍മാനെ ശിക്ഷിച്ച ജഡ്‌ജി ദേവ്‌കുമാര്‍ ഖത്രി, ജാമ്യം അനുവദിച്ച ജഡ്‌ജി രവീന്ദ്രുമാര്‍ ജോഷി എന്നിവര്‍ ഉള്‍പ്പെടെ 87 ജഡ്‌ജിമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്‌ ഇറങ്ങിയിട്ടുണ്ട്‌.