Breaking News

Trending right now:
Description
 
Apr 08, 2018

ബിജെപി ദലിതര്‍ക്കായി ഒന്നും ചെയ്‌തില്ലെന്ന്‌

image രാജ്യത്ത്‌ ദലിത്‌ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മൂന്ന്‌ ബിജെപി എംപിമാര്‍ കത്ത്‌ അയച്ചു. രാജ്യത്തെ 30 കോടി ദലിതര്‍ക്കായി നാലുവര്‍ഷത്തെ ബിജെപി ഭരണകാലത്ത്‌ സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്നു ബിജെപിയുടെ ലോക്‌സഭാംഗവും ദലിത്‌ നേതാവുമായ യശ്വന്ത്‌ സിംഗ്‌ കുറ്റപ്പെടുത്തി. ദലിത്‌ എംപിമാരായ ഛോട്ടേലാല്‍ ഖര്‍വര്‍, അശോക്‌ കുമാര്‍ ദോറെ എന്നിവരും പ്രധാനമന്ത്രിക്ക്‌ അയച്ച കത്തുകള്‍ പുറത്തുവിട്ടു. ദലിതനായതുകൊണ്ട്‌ തനിക്ക്‌ സ്വന്തം കഴിവുകള്‍ വിനിയോഗിക്കാന്‍പോലും കഴിയുന്നില്ലെന്നും ബിജെപി സര്‍ക്കാരിനെക്കൊണ്ട്‌ ദലിതര്‍ക്ക്‌ യാതൊരു പ്രയോജനവും ഇല്ലെന്നു യശ്വന്ത്‌ സിംഗ്‌ തുറന്നടിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ചത്തെ ദലിത്‌ പ്രക്ഷോഭത്തിനെതിരെ നടന്ന പൊലീസ്‌ ക്രൂരതകള്‍ക്ക്‌ അടിയന്തര നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കണമെന്നാണ്‌ ഇറ്റാവയില്‍നിന്നുള്ള ബിജെപിയുടെ ദലിത്‌ എംപി അശോക്‌ കുമാര്‍ ദോറെയുടെ ആവശ്യം. ദലിതനായതിന്റെ പേരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തന്നെ യോഗത്തില്‍നിന്നു ഇറക്കിവിട്ടുവെന്നു ഛോട്ടേലാല്‍ ഖര്‍വര്‍ കത്തില്‍ കുറ്റപ്പെടുത്തി. യുപിയിലെ റോബര്‍ട്ട്‌സ്‌ഗഞ്ച്‌ മണ്ഡലത്തിലെ ആദിവാസി എംപിയാണ്‌ ഛോട്ടേലാല്‍ ഖര്‍വര്‍.