Breaking News

Trending right now:
Description
 
Apr 08, 2018

യുദ്ധവിമാന ഇടപാട്‌ അടുത്ത കുംഭകോണം: രാഹുല്‍ഗാന്ധി

image ഒരുലക്ഷംകോടിയോളം രൂപ (1500 കോടി ഡോളര്‍) മുടക്കി 110 ജെറ്റ്‌ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അടുത്‌ മോദി കുംഭകോണമാണെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി സ്‌കാം അലര്‍ട്ട്‌ എന്ന തലക്കെട്ടില്‍ ട്വിറ്ററിലാണു പരാമര്‍ശം. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതിലൂടെ ഖജനാവിനു 40,000 കോടി രൂപ നഷ്ടമായി. പുതിയ കരാര്‍വഴി പ്രധാനമന്ത്രിക്കു സുഹൃത്തുക്കളെ സഹായിക്കാനാവുമെന്നും രാഹുല്‍ പരിഹസിച്ചു. 1500 കോടി ഡോളറിന്റെ യുദ്ധവിമാനകരാര്‍ റീ ടെന്‍ഡര്‍ ചെയ്‌തിരിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ ഇതിനായി തന്ത്രപ്രധാന പങ്കാളിയെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്‌. യുദ്ധവിമാനങ്ങള്‍ക്കായി ലോകത്തിലെതന്നെ ഏറ്റവും വലിയ ഇടപാടിനാണ്‌ വ്യോമസേന നീക്കം ആരംഭിച്ചതെന്ന്‌ കാണിച്ച്‌ വാര്‍ത്തയുടെ ലിങ്ക്‌ നല്‍കികൊണ്ടാണ്‌ രാഹുലിന്റെ ആരോപണം. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ധാരണയിലെത്തിയതിനേക്കാള്‍ മൂന്നിരട്ടി വില കൂട്ടിയാണ്‌ മോദി റഫേല്‍വിമാന കരാര്‍ ഒപ്പുവച്ചതെന്ന്‌ നേരത്തെ കോണ്‍ഗ്രസും രാഹുലും കുറ്റപ്പെടുത്തിയിരുന്നു.