Breaking News

Trending right now:
Description
 
Apr 08, 2018

പാക്‌, ചൈന അതിര്‍ത്തികളില്‍ വ്യോമസേനയുടെ ശക്തിപ്രകടനം

image പാക്‌, ചൈന അതിര്‍ത്തികളില്‍ ഇന്ത്യന്‍ വ്യോമ-നാവിക സേനയുടെ 14 ദിവസത്തെ ശക്തിപ്രകടനത്തിനു ഇന്നു തുടക്കം. രാജ്യത്തിന്റെ പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളില്‍ സേനയുടെ യുദ്ധ സന്നദ്ധത പരിശോധിക്കുകയാണ്‌ ലക്ഷ്യം. ഗഗന്‍ ശക്തി വ്യോമാഭ്യാസ പ്രകടനമെന്നാണ്‌ ഇതിന്‌ പേരിട്ടിരിക്കുന്നത്‌. രാജ്യത്തെ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ സേനയുടെ ഭാഗമായ 1100 വിമാനങ്ങള്‍ അതിര്‍ത്തിയില്‍ കരുത്തു പ്രദര്‍ശിപ്പിക്കും. 15,000 സേനാ ഉദ്യോഗസ്ഥര്‍ ഈ ദിവസങ്ങളില്‍ അതിര്‍ത്തിയിലേക്കു നീങ്ങും. സേനയുടെ പൂര്‍ണശേഷി വെളിപ്പെടുത്തുന്ന അഭ്യാസപ്രകടനമായിരിക്കുമിത്‌. ഒരേസമയം, പാക്കിസ്ഥാന്‍, ചൈന എന്നിവര്‍ അക്രമണം നടത്തിയാല്‍ നേരിടാനുള്ള ദ്വിമുഖ യുദ്ധതന്ത്രം രൂപീകരിക്കുക എന്നതാണ്‌ ശക്തപ്രകടനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്‌ യുദ്ധവിമാനം ഇതാദ്യമായി സേനാ അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്‌. അഭ്യാസ പ്രകടനത്തെക്കുറിച്ചുള്ള വിവരം പാക്കിസ്ഥാനെ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ അതിര്‍ത്തികളില്‍ സേന അഭ്യാസം നടത്തുന്നുണ്ട്‌. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന്യയുടെ സാന്നിധ്യം ശക്തമായിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ വ്യോമ-നാവിക സേനയുടെ സംയുക്ത അഭ്യാസം. ഈമാസം 22നാണ്‌ സമാപനം.