Breaking News

Trending right now:
Description
 
Apr 07, 2018

ജി.കെ.പിള്ളയെ ആദരിക്കും

image തിരുവനന്തപുരം: ആറരപതിറ്റാണ്ടായി അഭിനയരംഗത്ത്‌ സജീവമായി നില്‍ക്കുന്ന ജി.കെ.പിള്ളയെ ജന്മഭൂമി ആദരിക്കും. ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡ്‌ വിതരണത്തോടനുബന്ധിച്ച്‌ ഏപ്രില്‍ 22നു കോട്ടയത്തു നടക്കുന്ന താരനിശയില്‍ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം സമ്മാനിക്കും. 1954 ഡിസംബര്‍ 25ന്‌ സ്‌നേഹസീമിയിലെ നായിക പത്മിനിയുടെ അപ്പന്‍ പൂപ്പള്ളി തോമസ്‌ എന്ന കഥാപാത്രത്തിന്‌ ആദ്യമായി ചമയമിട്ട ജി.കെ.പിള്ള 327 സിനിമകളില്‍ അഭിനയിച്ചു. 10 ടെലിവിഷന്‍ സീരിയലുകളിലും കഥാപാത്രമായി. വാര്‍ത്താധിഷ്‌ഠിത പരിപാടികളുടെ അവതരണത്തിന്‌ പുതിയ മാനംനല്‍കിയ ശ്രീകണ്‌ഠന്‍നായര്‍ (ഫ്‌ളവേഴ്‌സ്‌ ടിവി), സമകാലിക സംഭവങ്ങളെ മൂന്നുമിനിട്ടില്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മുന്‍ഷിയുടെ സംവിധായകന്‍ അനില്‍ ബാനര്‍ജി (ഏഷ്യാനെറ്റ്‌), മൂടിവയ്‌ക്കുന്ന വാര്‍ത്തകളും സംഭവങ്ങളും യുക്തിഭദ്രമായി ജനങ്ങളില്‍ എത്തിക്കുന്ന പൊളിച്ചെഴുത്ത്‌ പരിപാടിയുടെ സംവിധായകന്‍ ടി.ജി.മോഹന്‍ദാസ്‌ (ജനം ടിവി), മൂന്നു പതിറ്റാണ്ടിലേറെയായി വാര്‍ത്താവായന രംഗത്ത്‌ സജീവമായ ആര്‍.ബാലകൃഷ്‌ണന്‍ (ജനം ടിവി) എന്നിവരെയും പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും.