Breaking News

Trending right now:
Description
 
Apr 07, 2018

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചു: മികച്ച നടന്‍ സാജന്‍സൂര്യ; നടി ഗായത്രി അരുണ്‍

image തിരുവനന്തപുരം: ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്‌ത പരസ്‌പരം ആണ്‌ മികച്ച സീരിയല്‍. മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലത്തിന്റെ സംവിധായകന്‍ ബിനു വെള്ളത്തൂവലാണ്‌ മികച്ച സംവിധായകന്‍. മികച്ച നടനായി സാജന്‍ സൂര്യയും (ഭാര്യ-ഏഷ്യാനെറ്റ്‌), മികച്ച നടി ഗായത്രി അരുണിനെയും (പരസ്‌പരം-ഏഷ്യാനെറ്റ്‌) തിരഞ്ഞെടുത്തു. മറ്റ്‌ അവാര്‍ഡുകള്‍: രണ്ടാമത്തെ സീരിയല്‍- സ്വന്തം ജാനി (സൂര്യ), ജനപ്രിയ സീരിയല്‍-സത്യം ശിവം സുന്ദരം (അമൃത), ഹാസ്യപരിപാടി-ഉപ്പുംമുളകും (ഫ്‌ളവേഴ്‌സ്‌). തിരക്കഥ-ജെ പള്ളാശേരി (വാനമ്പാടി-ഏഷ്യാനെറ്റ്‌), ഛായാഗ്രഹകന്‍-സുനീഷ്‌ (സത്യം, ശിവം, സുന്ദരം-അമൃത), എഡിറ്റര്‍-രാജേഷ്‌ (പരസ്‌പരം-ഏഷ്യാനെറ്റ്‌), സ്വഭാവനടന്‍-രാഘവന്‍(കസ്‌തൂരിമാന്‍-ഏഷ്യാനെറ്റ്‌), സ്വഭാവ നടി-കെ.ആര്‍.വിജയ (സത്യം, ശിവം, സുന്ദരം-അമൃത), ഹാസ്യനടന്‍-നസീര്‍ സംക്രാന്തി (തട്ടീം മുട്ടീം-മഴവില്‍മനോരമ), ഹാസ്യനടി-നിഷാ സാരംഗ്‌ (ഉപ്പും മുളകും-ഫ്‌ളവേഴ്‌സ്‌), ജനപ്രിയ നടന്‍-വിവേക്‌ ഗോപന്‍ (പരസ്‌പരം-ഏഷ്യാനെറ്റ്‌), ജനപ്രിയ നടി-ഷാലുകുര്യന്‍ (ചന്ദനമഴ-ഏഷ്യാനെറ്റ്‌), ബാലതാരം-ഗൗരി (വാനമ്പാടി-ഏഷ്യാനെറ്റ്‌), കലാസംവിധായകന്‍-അനീഷ്യ (സത്യം, ശിവം, സുന്ദരം-അമൃത), ഡബ്ബിംഗ്‌-ഷോബി തിലകന്‍ (വാനമ്പാടി-ഏഷ്യാനെറ്റ്‌), ഡബ്ബിംഗ്‌-സൈറ (ചന്ദനമഴ-ഏഷ്യാനെറ്റ്‌).

ജൂറി ചെയര്‍മാന്‍ കിരീടം ഉണ്ണി, അംഗങ്ങളായ സംവിധായകന്‍ സുരേഷ്‌ ഉണ്ണിത്താന്‍, നടി ജലജ, പി.ശ്രീകുമാര്‍, ജന്മഭൂമി ഡയറക്ടര്‍ ടി.ജയചന്ദ്രന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വിജയകൃഷ്‌ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഏപ്രില്‍ 22നു കോട്ടയത്തു നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.