Breaking News

Trending right now:
Description
 
Apr 07, 2018

പട്ടിയും പൂച്ചയും പാമ്പും കീരിയും ഒരുമിച്ചുവെന്ന്‌ പ്രതിപക്ഷത്തിനെതിരെ അമിത്‌ഷായുടെ പരിഹാസം

image അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒരുമിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളെ പട്ടി, പൂച്ച, പാമ്പ്‌, കീരി എന്നിവയോടുപമിച്ചു ബിജെപി അധ്യക്ഷന്‍ അമിത്‌ഷായുടെ പരിഹാസം. പ്രളയം വരുമ്പോള്‍ പാമ്പും കീരിയും പട്ടിയും പൂച്ചയുമെല്ലാം ആത്മരക്ഷാര്‍ത്ഥം വടവൃക്ഷത്തില്‍ വലിഞ്ഞുകയറുന്നതുപോലെയാണ്‌ തങ്ങള്‍ക്കതിരായുള്ള പ്രതിപക്ഷ ഐക്യം. മോദി വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ഇവറ്റകള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒന്നിച്ചുകൂടാന്‍ ആരംഭിച്ചുവെന്ന്‌ ഷാ വ്യക്തമാക്കി. മുംബൈയില്‍നടന്ന ബിജെപിയുടെ സ്ഥാപകദിനാഘോഷ ചടങ്ങിലാണ്‌ പ്രതിപക്ഷത്തിനെതിരെ ഷാ ഇത്തരത്തില്‍ പറഞ്ഞത്‌. പട്ടികജാതി സംവരണ നിയമം ബിജെപി ഇല്ലാതാക്കുമെന്നാണ്‌ രാഹുല്‍ഗാന്ധിയും കൂട്ടരും പറഞ്ഞു നടക്കുന്നത്‌. എന്നാല്‍ സംവരണനയം ബിജെപി പൊളിച്ചെഴുതില്ല. സഖ്യകക്ഷികള്‍ക്കു പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ്‌ ബിജെപിയെന്നും അമിത്‌ഷാ വ്യക്തമാക്കി.