Breaking News

Trending right now:
Description
 
Apr 07, 2018

അരമണിക്കൂറിനുള്ളില്‍ 96 ലക്ഷം കോടിരൂപയുടെ ധനബില്ല്‌ ചര്‍ച്ചയില്ലാതെ പാര്‍ലമെന്റില്‍ പാസാക്കി

image ദേശതാല്‍പര്യമുള്ള ഒരു വിഷയവും ചര്‍ച്ച ചെയ്യാതെ 96 ലക്ഷത്തോളം കോടി രൂപയുടെ ധനബില്ല്‌ പാര്‍ലമെന്റ്‌ പാസാക്കി. അരമണിക്കൂറുകൊണ്ടാണ്‌ ഇത്രയും ബില്ലുകള്‍ പാസാക്കിയത്‌. ധനബില്ലിനൊപ്പം ധനവിനിയോഗ നിര്‍ദേശങ്ങളും ചര്‍ച്ചയില്ലാതെതന്നെ പാസാക്കുകയായിരുന്നു. പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിനു ഇതോടെ സമാപനമാവുകയും ചെയ്‌തു. ധനബില്ലിന്റെ ഭാഗമാക്കി അവതരിപ്പിച്ച 21 നിയമഭേദഗതികള്‍ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ പാസാക്കുകയായിരുന്നു. ഗ്രാറ്റുവിറ്റി നിയമഭേദഗതി ബില്‍ പാസാക്കിയതും ചര്‍ച്ചകൂടാതെയാണ്‌. പ്രതിപക്ഷ ബഹളത്തിനിടെ 96 ലക്ഷം കോടി രൂപയുടെ ധനാഭ്യര്‍ഥനയും വിനിയോഗ നിര്‍ദേശങ്ങളും ധനകാര്യബില്ലും 25 മിനിറ്റുകൊണ്ടു ചര്‍ച്ചയില്ലാതെ ലോകസഭ അംഗീകരിച്ചത്‌ ഇതാദ്യമാണ്‌. ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘടത്തില്‍ ലോക്‌സഭ പ്രവര്‍ത്തിച്ചത്‌ ആകെ സമയത്തിന്റെ നാലു ശതമാനം മാത്രമാണ്‌. 96 ശതമാനവും ബഹളത്തില്‍മുങ്ങി. ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംപാദം പൂര്‍ണമായി സ്‌തംഭിപ്പിച്ച പ്രതിപക്ഷ നടപടിയില്‍ പ്രതിഷേധിച്ച്‌ 12നു ബിജെപി എംപിമാര്‍ ഉപവസിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.