Breaking News

Trending right now:
Description
 
Apr 07, 2018

കോട്ടയത്ത്‌ ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നു

image കുടുംബവഴക്കിനെ തുടര്‍ന്ന്‌ പ്രകോപിതനായ ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം പേരൂര്‍ പൂവത്തുംമൂട്‌ ഭാഗത്ത്‌ വാടകയ്‌ക്കു താമസിക്കുന്ന മേരിയെയാണ്‌ (67) ഭര്‍ത്താവ്‌ മാത്യു ദേവസ്യ (69) കൊലപ്പെടുത്തിയത്‌. ഇടുക്കി സ്വദേശികളാണ്‌ ഇവര്‍. ഇന്നു പുലര്‍ച്ചെയാണ്‌ സംഭവം. മകളുടെയുടെയും ഭര്‍ത്താവിന്റെയും ഇവരുടെ മക്കള്‍ക്കുമൊപ്പമാണ്‌ ദമ്പതികള്‍ താമസിച്ചിരുന്നത്‌. സ്ഥലത്ത്‌ എത്തിയ ഏറ്റുമാനൂര്‍ പൊലീസ്‌ മാത്യുവിനെ കസ്റ്റഡിയില്‍ എടുത്തു. പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ്‌ ഇയാള്‍ പറയുന്നത്‌. മാത്യുവിന്‌ മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ്‌ വ്യക്തമാക്കി.