Breaking News

Trending right now:
Description
 
Apr 07, 2018

സെക്രട്ടറിയേറ്റിനു മുമ്പിലെ മരത്തിനുമുകളില്‍കയറി സ്‌ത്രീയുടെ ആത്മഹത്യഭീഷണി

image തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റു മുമ്പിലെ മുരത്തിനു മുകളില്‍ കയറിയ സ്‌ത്രീ ആത്‌ഹത്യഭീഷണി മുഴക്കിയത്‌ പൊലീസിനെ കുഴപ്പിച്ചു. കണ്ണൂര്‍ സ്വദേശിയായ വീണയാണ്‌ ആത്മഹത്യഭീഷണി മുഴക്കിയത്‌. ഇന്നു രാവിലെയാണ്‌ സംഭവം. മരത്തില്‍കയറിക്കൂടിയ ഇവര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്‌ ഏറെ പരിഭ്രാന്തിയുണ്ടാക്കി. തിരക്കുള്ള ഈഭാഗത്ത്‌ വെള്ളചെരുദാര്‍വേഷധാരിയായ ഇവര്‍ മരത്തില്‍ കയറുന്നത്‌ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. മരത്തിനുമുകളിലിരുന്ന്‌ സ്‌ത്രീ ഭീഷണിമുഴക്കിയതോടെയാണ്‌ ആളുകള്‍ ശ്രദ്ധിക്കുന്നത്‌. വിവരം അറിഞ്ഞ്‌ പൊലീസ്‌ എത്തി താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥരെത്തി മരത്തിനു മുകളില്‍ കയറി ബലപ്രയോഗത്തിലൂടെയാണ്‌ വീണയെ താഴെഎത്തിച്ചത്‌. കണ്ണൂരില്‍ തന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു വീണയുടെ ആവശ്യം. പൊലീസ്‌ സ്റ്റേഷനില്‍ അക്രമം നടത്തിയതിന്‌ നാലുവര്‍ഷംമുമ്പ്‌ വീണയ്‌ക്കെതിരെ കേസ്‌ എടുത്തിരുന്നു.