Breaking News

Trending right now:
Description
 
Apr 07, 2018

സംസ്ഥാനത്തെ 315 അനാഥാലയങ്ങള്‍ പൂട്ടി

image സംസ്ഥാനത്തെ 1100 അനാഥാലയങ്ങളില്‍ 315 എണ്ണത്തിനു പൂട്ടുവീണു. ബാലനീതി നിയമപ്രകാരമുള്ള കര്‍ശന നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ അനാഥാലയങ്ങള്‍ പൂട്ടേണ്ടിവന്നത്‌. മാര്‍ച്ച്‌ 31നായിരുന്നു റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സമയപരിധി. നിബന്ധനകള്‍ പാലിക്കാനാകില്ലെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ 315 അനാഥാലയങ്ങള്‍ അടയ്‌ക്കുന്നതിന്‌ അനുമതി നല്‍കിയത്‌. 1100 അനാഥാലയങ്ങളിലായി 30,000 കുട്ടികള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. പുതിയ സാഹചര്യത്തില്‍ ഇരുപത്‌ അനാഥാലയങ്ങള്‍ വയോജന സംരക്ഷണ കേന്ദ്രങ്ങളായും ഭിന്നശേഷി സംരക്ഷണ കേന്ദ്രങ്ങളായും മാറ്റി. ബാലനീതി നിയമം നിബന്ധനകളില്‍ ചിലത്‌: 10 വയസിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം കെട്ടിടം വേണം, സ്ഥാപനത്തിന്റെ നടത്തിപ്പിന്റെ അധികാരം ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അധ്യക്ഷനായ സമിതിക്കായിരിക്കും, ഒരു കുട്ടിക്ക്‌ 120 ചതുരശ്രയടി സ്ഥലസൗകര്യം, എട്ടുകുട്ടികള്‍ക്ക്‌ ഒരു ശുചിമുറിവീതം, ഭക്ഷണത്തിനു പ്രത്യേക മെനു, 100 കുട്ടികളുള്ള സ്ഥാപനത്തില്‍ 24 ജീവനക്കാര്‍, കുട്ടിയെ അനാഥാലയത്തില്‍നിന്നു പുറത്തുകൊണ്ടുപോകാനും തിരിച്ചെത്തിക്കാനും ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുമതി.