Breaking News

Trending right now:
Description
 
Apr 07, 2018

മലപ്പുറത്ത്‌ ലാത്തിചാര്‍ജ്‌; പെണ്‍കുട്ടികുഴഞ്ഞുവീണു

image ദേശീയപാത വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കുന്നതിനായി മലപ്പുറത്ത്‌ എആര്‍നഗര്‍ വലിയപറമ്പില്‍ നടത്തിയ സര്‍വേ നാട്ടുകാര്‍ തടസപ്പെടുത്തിയത്‌ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ അവസാനിച്ചു. പൊലീസും നാട്ടുകാരും പരസ്‌പരം കല്ലെറിഞ്ഞു. പൊലീസ്‌ ലാത്തിവീശുകയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്‌തു. 25 നാട്ടുകാര്‍ക്കും ഡിവൈഎസ്‌പി ഉള്‍പ്പെടെ 19 പൊലീസുകാര്‍ക്കും പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ കോഴിക്കോട്‌-തൃശൂര്‍ പാതയില്‍ നാലുമണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു. റോഡില്‍ കുപ്പിപൊട്ടിച്ചും തടികള്‍നിരത്തിയും ടയറുകള്‍കത്തിച്ചുമാണ്‌ ഗതാഗതം തടഞ്ഞത്‌. സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ്‌ ഉപരോധിച്ചു. സമരക്കാരെ പിന്തുടര്‍ന്ന്‌ എത്തിയ പൊലീസ്‌ വീട്ടിലേക്കു കയറിയതിനെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ തളര്‍ന്നുവീണ പതിനൊന്നുകാരി റിഫ്‌ന റസ്‌മിയയെ ആശുപത്രിയിലേക്കു മാറ്റി. സംഘര്‍ഷവും കലക്ട്രേറ്റില്‍ കെ.എന്‍.എ.ഖാദര്‍ എംഎല്‍എ നടത്തിയ കുത്തിയിരുപ്പ്‌ സമരവും കണക്കിലെടുത്ത്‌ വേങ്ങര മണ്ഡലത്തില്‍ പെടുന്ന എആര്‍ നഗര്‍ അതീത്തോട്ടിലെ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 11ന്‌ സര്‍വകക്ഷിയോഗവും അധികൃതര്‍ വിളിച്ചിട്ടുണ്ട്‌. സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ എല്‍ഡിഎഫ്‌ പഞ്ചായത്ത്‌ അംഗം ഉള്‍പ്പെടെ 13 പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.