Breaking News

Trending right now:
Description
 
Apr 07, 2018

ജഡ്‌ജിക്കു സ്ഥലംമാറ്റം; സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിച്ചേക്കില്ല

image കൃഷ്‌ണമൃഗവേട്ട കേസില്‍ പ്രതിയായ ബോളിവുഡ്‌ താരം സല്‍മാന്‍ഖാനു ജയിലില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരും. ്‌താരത്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്‌ച പരിഗണിക്കാനിരിക്കെ, ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്ന കോടതിയിലെ സെഷന്‍സ്‌ ജഡ്‌ജിയെ സ്ഥലം മാറ്റി. ഇതോടെ സല്‍മാന്റെ ജാമ്യം വീണ്ടും അനിശ്ചിതത്വത്തിലായി. 87 ജില്ലാ ജഡ്‌ജിമാര്‍ക്കൊപ്പമാണ്‌ സെഷന്‍സ്‌ ജഡ്‌ജി രവീന്ദ്രകുമാര്‍ ജോഷിയെ രാജസ്ഥാന്‍ ഹൈക്കോടതി സ്ഥലം മാറ്റിയത്‌. ജാമ്യ ഹര്‍ജിയില്‍ വെള്ളിയാഴ്‌ച വാദം പൂര്‍ത്തിയായിരുന്നു. സെഷന്‍സ്‌ കോടതി താരത്തിന്റെ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാക്കല്‍ വീണ്ടും നീണ്ടാല്‍ താരത്തിനു ഇനിയും ജയിലില്‍ കഴിയേണ്ടിവരും. 1998-ല്‍ ജോധ്‌പൂരില്‍ സിനിമാ ഷൂട്ടിങിനിടെ കൃഷ്‌ണമൃഗത്തെ വേട്ടയാടിയതിന്‌ സല്‍മാന്‌ അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ്‌ ശിക്ഷലഭിച്ചത്‌. അതേസമയം, കേസ്‌ അന്വേഷണത്തില്‍ പിഴവുകളുണ്ടെന്നും വെടിക്കോപ്പുകള്‍ താരം ഉപയോഗിച്ചതായി യാതൊരു തെളിവുമില്ലെന്നാണ്‌ അഭിഭാഷകന്‍ മഹേഷ്‌ ബോറ പറയുന്നത്‌. അതേസമയം, ജയിലില്‍ താരത്തിന്‌ പ്രത്യേക പരിഗണന പൊലീസ്‌ നല്‍കിയിട്ടില്ല. വെള്ളിയാഴ്‌ച ജയില്‍ഭക്ഷണം കഴിച്ചില്ല. താരത്തിന്റെ സഹോദരിമാരായ അല്‍വിര, അര്‍പ്പിത, നടി പ്രീതിസിന്റ, അഭിഭാഷകന്‍ എന്നിവര്‍ ജയിലില്‍ എത്തിയിരുന്നു.