Breaking News

Trending right now:
Description
 
Apr 06, 2018

സല്‍മാന്‍ ഖാന്‍ ജയിലില്‍: ഇന്നു ജാമ്യാപേക്ഷ പരിഗണിക്കും

image കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ്‌ താരം സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷ ഇന്നു സെഷന്‍സ്‌ കോടതി പരിഗണിക്കും. ജോധ്‌പൂര്‍ റൂറല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ്‌ 19വര്‍ഷം പഴക്കമുള്ള കേസിന്റെ വിധി വ്യാഴാഴ്‌ച പ്രഖ്യാപിച്ചത്‌. അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ്‌ ശിക്ഷ. വിധിപ്രഖ്യാപനം ഉണ്ടായതോടെ ഇന്നലെ തന്നെ സല്‍മാന്‍ഖാനെ ജോഡ്‌പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റിയിരുന്നു. ജയില്‍ശിക്ഷ മൂന്നുവര്‍ഷത്തില്‍ കുറവായിരുന്നെങ്കില്‍ വ്യാഴാഴ്‌ചതന്നെ ഇതേ കോടതിയില്‍നിന്നു ജാമ്യം ലഭിക്കുമായിരുന്നു. സല്‍മാന്‍ഖാന്‌ ഒപ്പം പ്രതിചേര്‍ക്കപ്പെട്ടിരുന്ന താരങ്ങലായ സെയ്‌ഫ്‌ അലി ഖാന്‍, തബു, നീലംകോഠാരി, സൊണാലി ബേന്ദ്ര എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തമാക്കിയിരുന്നു.