Breaking News

Trending right now:
Description
 
Apr 06, 2018

അക്ഷയ തൃതീയ: കല്യാണ്‍ ജൂവലേഴ്‌സ്‌ സമ്മാനമായി 25 ബെന്‍സ്‌ കാറുകള്‍ നല്‍കും

image അക്ഷയ തൃതീയയോടനുബന്ധിച്ചു കല്യാണ്‍ ജൂവലേഴ്‌സിന്റെ ഷോറൂമുകളില്‍നിന്നു ആഭരണങ്ങള്‍ വാങ്ങുന്ന 25 ഭാഗ്യശാലികള്‍ക്ക്‌ നെറുക്കെടുപ്പിലൂടെ മേഴ്‌സിഡസ്‌ ബെന്‍സ്‌ സിഎല്‍എ കാറുകള്‍ സ്വന്തമാക്കാനാകും. ജൂണ്‍ ഒമ്പതുവരെ ഇന്ത്യ, യുഎഇ, ഖത്തര്‍, കുവൈത്ത്‌, ഒമാന്‍ എന്നീ രാജ്യങ്ങളിലെ ഭാഗ്യശാലികള്‍ക്കാണ്‌ അവസരം. ഇന്ത്യയിലും ദുബായ്‌, ദോഹ, മസ്‌കത്ത്‌, കുവൈത്ത്‌ സിറ്റി എന്നീ സ്ഥലങ്ങളിലാണ്‌ നറുക്കെടുപ്പ്‌ നടത്തുന്നത്‌. ഇന്ത്യയില്‍നിന്നു 10 പേരെയും യുഎഇയില്‍നിന്നു ഏഴുപേരെയും ഖത്തറില്‍നിന്നും ഒമാനില്‍നിന്നും മൂന്നുപേരെ വീതവും കുവൈത്തില്‍നിന്നു രണ്ടുപേരെയുമാണ്‌ വിജയികളായി കണ്ടെത്തുക. 5000 രൂപയുടെ ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കുമാത്രമേ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുള്ളൂ.