Breaking News

Trending right now:
Description
 
Apr 06, 2018

സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച ദലിത്‌ സംഘടനകളുടെ ഹര്‍ത്താല്‍

image ഉത്തരേന്ത്യയില്‍ ഭാരതബന്ദില്‍ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്നതു സിറ്റിങ്‌ ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ 50 ലക്ഷംരൂപവീതം നല്‍കുക, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധിത നിയമം പൂര്‍വസ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ദലിത്‌ സംഘടനകളുടെ സംയുക്തസമിതി ഒമ്പതിന്‌ സംസ്ഥാനത്ത്‌ 12 മണിക്കൂര്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. ചേരമ സാംബവ ഡവലപ്‌മെന്റ്‌ സൊസൈറ്റി, അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ, പ്രത്യക്ഷ രക്ഷാ ദൈവസഭ, നാഷനല്‍ ദലിത്‌ ലിബറേഷന്‍ ഫ്രണ്ട്‌, ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ്‌, കേരള ചേരമര്‍സംഘം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്‌, ബഹുജന്‍ സമാജ്‌ പാര്‍ട്ടി, ദ്രാവിഡവര്‍ഗ ഐക്യമുന്നണി തുടങ്ങിയ ഒമ്പത്‌ സംഘടനകളാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പാല്‍, പത്രം, മെഡിക്കല്‍ഷോപ്പ്‌ എന്നിവയെ ഹര്‍ത്താലിന്‍നിന്നു ഒഴിവാക്കി.