Apr 06, 2018
ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാന്‍ ശ്രമം: ഡോ.സൂസപാക്യം
ഇടയനെ അടിച്ചു ആടുകളെ ചിതറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നു കെസിബിസി
പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യം
മുന്നറിയിപ്പുനല്‍കി. ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍
നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു
അദ്ദേഹം. സത്യത്തില്‍ അടിയുറച്ചു നിശബ്ദനായി സഹിക്കുന്ന ഇടയനെ ആര്‍ക്കും
തകര്‍ക്കാനും ഇല്ലായ്മചെയ്യാനും കഴിയില്ല. സ്നേഹത്തിനായി
ബലിയര്‍പ്പിക്കുന്ന വൈദികര്‍ക്കു കടത്ത സംഘര്‍ഷം അനുഭവിക്കേണ്ടിവരും. തന്നെ
ഭരമേല്പ്പിച്ച വലിയ ഇടയനുവേണ്ടി സഹിക്കേണ്ടിവരും. ആടുകള്‍ മേയുകയും
നീരുറവകളില്‍നിന്നു പാനം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും
ചെന്നായ്ക്കളുടെ ക്രൂരത അനുഭവിക്കേണ്ടിവരുന്നുണ്ട്. യേശുവിനെ
മുന്നില്‍കണ്ട് ഇതൊക്കെ സഹിക്കേണ്ടിവരും. തിക്താനുഭവത്തിലൂടെ
കടന്നുപോകുന്ന ദൈവത്തിന്റെ അഭിഷിക്തരുണ്ടെന്നു മറക്കരുത്. പീഡനകളും
തിക്താനുഭവങ്ങളും ശിഷ്യനും ഏറ്റുവാങ്ങണം. ക്രിസ്തുവിന്റെ വഴി
തിരഞ്ഞെടുക്കാന്‍ ശ്രമിക്കാത്തവര്‍ക്ക് ഇതൊന്നും മനസിലാകില്ല. ശിഷ്യന്
ഗുരുവിനേക്കാള്‍ സ്മാര്‍ട്ടാകാന്‍ ശ്രമിക്കുന്ന കാലമാണിതെന്നും ഡോ.
എം.സൂസപാക്യം വ്യക്തമാക്കി.