Breaking News

Trending right now:
Description
 
Apr 06, 2018

കൂട്ടമാനഭംഗത്തിന്‌ ഇരയായ ദലിത്‌ യുവതി പൊലീസ്‌ സ്റ്റേഷനില്‍ ഭ്രൂണവുമായി എത്തി

image മധ്യപ്രദേശിലെ സത്‌നയില്‍ കൂട്ടമാനഭംഗത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും ഇരയായ ദലിത്‌ യുവതി തെളിവിനായി പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കിയത്‌ ഭ്രൂണം. സഹോദരങ്ങളായ നീരജ്‌ പാണ്ഡെ, ധീരജ്‌ പാണ്ഡെ എന്നിവര്‍ ചേര്‍ന്നു തന്നെ മാസങ്ങളോളം മാനഭംഗപ്പെടുത്തിയെന്നും ഗര്‍ഭിണിയായപ്പോള്‍ ബലമായി ഗര്‍ഭഛിദ്രത്തിന്‌ ഇരയാക്കിയെന്നുമാണ്‌ ഇരുപതുകാരിയുടെ പരാതി. ഇതിനു തെളിവായി അഞ്ചുമാസം വളര്‍ച്ചയെത്തിയ ഭ്രൂണം സത്‌ന ജില്ലാ പൊലീസ്‌ മേധാവിക്കു മുമ്പില്‍ ഹാജരാക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്നെ ബലമായി ക്ലിനിക്കിലെത്തി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ നീരജ്‌ വിവാഹവാഗ്‌ദാനം നല്‍കി വഞ്ചിച്ചെന്നും പീന്നീട്‌ സഹോദരന്റെ സഹായത്തോടെ തന്നെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്‌ചയോളം പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. സഹോദരങ്ങളായ നീരജ്‌, ധീരജ്‌, ഇവരുടെ സഹായികളായ പ്രേംസിങ്‌, രാജ്‌കുമാര്‍, ഗര്‍ഭഛിദ്രത്തിനു സഹായിച്ച നഴ്‌സ്‌ സപ്‌ന പാണ്ഡെ എന്നിവര്‍ക്കെതിരെ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു.