Breaking News

Trending right now:
Description
 
Apr 06, 2018

മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിഷിക്തനായി

image ഇടുക്കി രൂപയുടെ രണ്ടാമത്തെ ബിഷപ്പായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിഷിക്തനായി. വാഴത്തോപ്പ്‌ സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലില്‍ തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി നടന്ന മെത്രാഭിഷേക ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വംവഹിച്ചു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോര്‍ജ്‌ മാത്തിക്കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി. 300 വൈദികര്‍ക്കും തിരുവസ്‌ത്രങ്ങളണിഞ്ഞ 36 ബിഷപ്പുമാര്‍ക്കുമൊപ്പം നിയുക്തമെത്രാനും മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും പ്രദക്ഷിണമായിട്ടാണ്‌ കത്തീഡ്രലിലേക്ക്‌ പ്രവേശിച്ചത്‌. പ്രദക്ഷിണം ആരംഭിച്ചതോടെ കത്തീഡ്രലില്‍ മണിമുഴങ്ങി. യുവജനങ്ങള്‍ പേപ്പല്‍ പതാകയുമായും അമ്മമാര്‍ മുത്തുക്കുടകളുമായി പ്രദക്ഷിണത്തില്‍ പങ്കെടുത്തു. മേല്‍പ്പട്ട ശുശ്രൂഷയ്‌ക്കായ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള നിയമനപത്രം വായന നടന്നു. രക്തസാക്ഷികളുടെ തിരുശേഷിപ്പുകല്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വന്ദിച്ചു. വിശ്വാസ പ്രതിജ്ഞയ്‌ക്കും കൈവയ്‌പ്‌ ശുശ്രൂഷയ്‌ക്കും ശേഷം നിയുക്ത മെത്രാനെ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കിരീടം അണിയിച്ചു അംശവടി ഏല്‍പ്പിക്കുകയും ചെയ്‌തു. സഭയുടെ ഔദ്യോഗിക രേഖകളില്‍ ഒപ്പുവച്ചശേഷം മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ചുമതലകളൊഴിഞ്ഞു. പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പണവും നടന്നു.