Breaking News

Trending right now:
Description
 
Apr 06, 2018

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യയ്‌ക്ക്‌ രണ്ടാം സ്വര്‍ണം

image ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്‌റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യയ്‌ക്കു രണ്ടാം സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്‌ജിത ചാനുവാണ്‌ സ്വര്‍ണം നേടിയത്‌. 53 കിലോ വിഭാഗത്തിലാണ്‌ 24കാരിയായ സഞ്‌ജിതയുടെ സുവര്‍ണ്ണനേട്ടം. 192കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ്‌ സ്വര്‍ണത്തില്‍ മുത്തമിട്ടത്‌. 2014ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും സഞ്‌ജിത സ്വര്‍ണം നേടിരുന്നു. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവിലൂടെയാണ്‌ ഇന്ത്യ സ്വര്‍ണവേട്ടയ്‌ക്കു തുടക്കം കുറിച്ചത്‌. വ്യാഴാഴ്‌ച നടന്ന 48 കിലോ വിഭാഗത്തിലായിരുന്നു 23കാരിയായ മണിപ്പൂര്‌ സ്വദേശി മീരാഭായി സ്വര്‍ണം നേടിയത്‌. പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗത്തില്‍ കര്‍ണാടകസ്വദേശി പി.ഗുരുരാജ വെള്ളിയും നേടിയിരുന്നു. ബാഡ്‌മിന്റനിലും ജയത്തോടെ തുടങ്ങാന്‍ ഇന്ത്യയ്‌ക്കായി. മിക്‌സഡ്‌ ടീം ഇനത്തില്‍ ദുര്‍ബലരായ പാക്കിസ്ഥാനെയും ശ്രീലങ്കയേയും എതിരില്ലാതെ തോല്‍പ്പിച്ചു. ബോ്‌സിങിലെ ആദ്യറൗണ്ടി്‌ല# ഇന്ത്യയുടെ മനോജ്‌ കുമാര്‍ നൈജീരിയന്‍ താരം ഒസീത ഉമയെ തോല്‍പിച്ചു. സ്‌ക്വാഷ്‌ വനിതാ സിംഗിള്‍സില്‍ ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും വിജയിച്ചു. പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഇന്ത്യയുടെ വീര്‍ധവാല്‍ ഖാഡെ സെമിയിലേക്ക്‌ യോഗ്യതനേടി. സൈക്ലിങ്‌ ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ ആറാംസ്ഥാനത്തും പുരുഷന്മാര്‍ ഏഴാംസ്ഥാനത്തുമാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. ജിംനാസ്റ്റിക്‌സ്‌ ടീം ഇനത്തില്‍ തള്ളപ്പെട്ടു.