Breaking News

Trending right now:
Description
 
Apr 05, 2018

സബ്‌ കലക്ടര്‍ ദിവ്യ എസ്‌. അയ്യരെ തദ്ദേശഭരണ വകുപ്പിലേക്ക്‌ മാറ്റി

image വര്‍ക്കലയില്‍ സര്‍ക്കാര്‍ഭൂമി വ്യക്തിക്കു കൈമാറാന്‍ ഉത്തരവു നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടു വിവാദത്തിലായ സബ്‌ കലക്ടര്‍ ദിവ്യ എസ്‌.അയ്യരെ തദ്ദേശഭരണ ഡപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറ്റി. തിരുവനന്തപുരം സബ്‌ കലക്ടറായിരുന്നു ദിവ്യ. മന്ത്രിസഭാ യോഗമാണ്‌ ഇത്തരത്തിലൊരു തീരുമാനം എടുത്തത്‌. വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്തെ 27 സെന്റ്‌ റോഡ്‌ പുറമ്പോക്ക്‌ ഒരാള്‍ അനധികൃതമായി കൈവശം വച്ചത്‌ വര്‍ക്കല തഹസില്‍ദാര്‍ ഏറ്റെടുത്തിരുന്നു. ഭൂമി കൈവശംവച്ചിരുന്ന വ്യക്തി റവന്യുവകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയെ സമീപിച്ചതോടെ ഉചിതമായ തീരുമാനം എടുക്കാന്‍ സബ്‌ കലക്ടറെ ചുമതലപ്പെടുത്തി. എന്നാല്‍, സബ്‌ കലക്ടര്‍ തഹസില്‍ദാരുടെ നടപടി റദ്ദാക്കിയതാണ്‌ വിവാദത്തിനു കാരണമായത്‌.