Breaking News

Trending right now:
Description
 
Apr 05, 2018

ഡോ.അജയ്‌ഘോഷിന്‌ നാമം 2018 എക്‌സലന്‍സ്‌ മാധ്യമ അവാര്‍ഡ്‌

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: മാധ്യമപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവും സമന്വയിപ്പിച്ചുകൊണ്ട്‌ നിരവധിപേര്‍ക്ക്‌ സ്വാന്തനമേകിയ പ്രമുഖ ഗവേഷകനും പത്രപ്രവര്‍ത്തകനും സൈക്കോളജിസ്‌റ്റുമായ ഡോ. അജയ്‌ഘോഷിന്‌ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ആന്‍ഡ്‌ അസോസിയേറ്റഡ്‌ മെമ്പേഴ്‌സിന്റെ (നാമം) ആദരം. നാമത്തിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനുള്ള നാമം 2018 എക്‌സലന്‍സ്‌ അവാര്‍ഡ്‌ നല്‍കിയാണ്‌ ന്യൂയോര്‍ക്കില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ' ദി ഏഷ്യന്‍ ഇറ' ദൈ്വവാരികയുടെ ചീഫ്‌ എഡിറ്ററും ഐയില്‍ ന്യൂഹെവന്‍ സൈക്കിയാട്രിക്‌ ഹോസ്‌പിറ്റലിലെ പ്രൈമറി ക്ലിനീഷ്യനുമായ ഡോ.അജയ്‌ഘോഷിനെ ആദരിക്കുന്നത്‌. ഏപ്രില്‍ 28ന്‌ വൈകുന്നേരം അഞ്ചിന്‌ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട്‌ പാലസ്‌ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ സമ്മാനിക്കും. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ഫിസിഷ്യന്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്റെ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ആയി ഡോ. അജയ്‌ഘോഷ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ന്യൂയോര്‍ക്കില്‍നിന്നു പ്രസിദ്ധീകരിക്കുന്ന www.theunn.com എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ചീഫ്‌ എഡിറ്ററുകൂടിയാണ്‌ അദ്ദേഹം. സെന്റ്‌ വിന്‍സെന്റ്‌ ആശുപത്രിയിലെ ചീഫ്‌ നഴ്‌സ്‌ മിനി അജയ്‌ ആണ്‌ ഭാര്യ. മക്കള്‍: അര്‍ച്ചന, നവ്യ, അഹന്ന.
അമേരിക്കയിലെ ഇന്ത്യാക്കാരുടെ ആവശ്യങ്ങളും വാര്‍ത്തകളും സമൂഹത്തിനും അധികാരികള്‍ക്കും മുമ്പില്‍ യഥാസമയം എത്തിച്ചുകൊടുക്കുന്ന അജയഘോഷിനെയല്ലാതെ മറ്റാരെയും ഈ അവാര്‍ഡിനായി പരിഗണിക്കാനാവില്ലെന്ന തിരിച്ചറിവാണ്‌ അദ്ദേഹത്തെ ഈ അവാര്‍ഡിന്‌ അര്‍ഹനാക്കിയതെന്നു നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ്‌ മാലിനി നായര്‍, അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ്‌ തമ്പി, സെക്രട്ടറി സജിത്ത്‌ ഗോപിനാഥ്‌, വൈസ്‌ പ്രസിഡന്റ്‌ ആശാ നായര്‍, ട്രഷറര്‍ അനിതാ നായര്‍, എക്‌സിക്യുട്ടീവ്‌ അംഗങ്ങളായ പ്രിയ സുബ്രഹ്മണ്യം, വര്‍ഗീസ്‌ ആന്റണി, രഞ്‌ജിത്ത്‌ പിള്ള, തുമ്പി അന്‍സൂദ്‌, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ.പദ്‌മജനായര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.