Breaking News

Trending right now:
Description
 
Apr 05, 2018

മലയാള സിനിമയിലെ വില്ലന്‍ കൊല്ലം അജിത്ത്‌ അന്തരിച്ചു

image വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസുകീഴടക്കിയ ചലച്ചിത്രനടന്‍ കൊല്ലം അജിത്ത്‌ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. തെണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തിയ ശ്രദ്ധേയനായ അജിത്ത്‌ മലയാളം, തമിഴ്‌, ഹിന്ദി, തെലുങ്കുഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകളിലും സീരിയലുകളിലും അഭിനയിച്ച അജിത്ത്‌ രണ്ടു സിനിമകളും സംവിധാനം ചെയ്‌തു. 1984-ല്‍ പദ്‌മരാജന്‍ സംവിധാനം ചെയ്‌ത 'പറന്നു പറന്ന്‌ പറന്ന്‌' എന്ന സിനിമയില്‍ ചെറിയ വേഷത്തിലൂടെയാണ്‌ ചലച്ചിത്രലോകത്തേക്കുള്ള തുടക്കം. പിന്നീട്‌ പദ്‌മരാജന്റെ ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. 1989-ല്‍ പുറത്തിറങ്ങിയ അഗ്നിപ്രവേശനം എന്ന ചിത്രത്തില്‍ നായകനായി അജിത്ത്‌. പക്ഷേ, പിന്നീട്‌ അഭിനയിച്ചത്‌ ഏറെയും വില്ലന്‍വേഷങ്ങളായിരുന്നു. 2012-ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ്‌ അവസാനമായി അഭിനയിച്ച ചിത്രം. പ്രമീളയാണ്‌ ഭാര്യ. മക്കള്‍: ശ്രീക്കുട്ടി, ശ്രീഹരി.