Breaking News

Trending right now:
Description
 
Apr 05, 2018

മാനുകളെ വെടിവച്ചുകൊന്ന കേസ്‌: നടന്‍ സല്‍മാന്‍ഖാന്‌ അഞ്ചുവര്‍ഷം തടവ്‌

image വന്യജീവി സംരക്ഷണ നിയമം ലംഘിച്ച്‌ മാനുകളെ വെടിവച്ചുകൊന്ന കേസില്‍ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാന്‌ അഞ്ചുവര്‍ഷം തടവുശിക്ഷ. തടവിനു പുറമേ 10,000 രൂപ പിഴയൊടുക്കുകയും വേണം. ജോധ്‌പൂര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ശിക്ഷവിധിച്ചത്‌. സല്‍മാന്‍ ഖാന്‌ ജോധ്‌പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റും. 20 വര്‍ഷത്തോളം പഴക്കമുള്ള കേസിന്റെ വാദം മാര്‍ച്ച്‌ 28നു പൂര്‍ത്തിയായിരുന്നു. സല്‍മാന്‍ഖാനും മറ്റു അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്‌ക്കിടെ രണ്ടു മാനുകളെ വെടിവച്ചു കൊന്നുവെന്നാണ്‌ കേസ്‌. ഹം സാത്‌ സാത്‌ ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സല്‍മാന്‍ ജോധ്‌പൂരിലെത്തിയത്‌. സല്‍മാന്‍ഖാന്‍ കൂടാതെ കേസില്‍ ഉള്‍പ്പെട്ടിരുന്ന സെയിഫ്‌ അലിഖാന്‍, തബു, ,സോണാലി ബേന്ദ്ര, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. വിധി പ്രഖ്യാപന ദിവസമായ ഇന്നു സല്‍മാന്‍ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കോടതിയില്‍ എത്തിയിരുന്നു.