Breaking News

Trending right now:
Description
 
Apr 03, 2018

കാവേരി പ്രശ്‌നം: തമിഴ്‌നാട്‌ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരാഹാര സമരം തുടങ്ങി

image കാവേരി മാനേജ്‌മെന്റ്‌ ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്നു ആവശ്യപ്പെട്ടു തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും നിരാഹാര സത്യാഗ്രഹം തുടങ്ങി. ജില്ലാ കേന്ദ്രങ്ങളില്‍ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടക്കുകയാണ്‌. ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി തമിഴ്‌നാട്‌ ഗവര്‍ണര്‍ ഇന്നു പ്രധാനമന്ത്രിയെ കാണുമെന്നു റിപ്പോര്‍ട്ടുണ്ട്‌. കഴിഞ്ഞ 29നകം കാവേരി മാനേജ്‌മെന്റ്‌ ബോര്‍ഡ്‌ ഉള്‍പ്പെടെ രൂപീകരിക്കണമെന്ന്‌ സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ വിവിധകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം അട്ടിമറിക്കപ്പെടുവാണെന്നാണ്‌ തമിഴ്‌നാടിന്റെ ആരോപണം. കഴിഞ്ഞദിവസം ചെന്നൈ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഒട്ടേറെ പ്രതിഷേധ പരിപാടികളാണ്‌ അരങ്ങേറിയത്‌. റെയില്‍, റോഡ്‌ ഗതാഗതം തടസപ്പെടുകയും ചെയ്‌തു. ഇത്തരത്തില്‍ പ്രശ്‌നംസൃഷ്ടിച്ച നിരവധിപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു നീക്കുകയായിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ ആത്മാഹൂതിക്കു ശ്രമിച്ചുവെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. സമരപരിപാടികളുടെ ഭാഗമായി വ്യാഴാഴ്‌ച ബന്ദ്‌ നടത്തുമെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചു.