Breaking News

Trending right now:
Description
 
Apr 03, 2018

കേരളത്തിലെ ചുണക്കുട്ടികള്‍ക്ക്‌ നിയമസഭയുടെ ആദരം

image പതിനാലുവര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിലേക്കു സന്തോഷ്‌ ട്രോഫി കൊണ്ടുവന്ന കേരളാ ഫുട്‌ബോള്‍ ടീമിലെ ചുണക്കുട്ടികള്‍ക്ക്‌ നിയമസഭയുടെ ആദരം. നാടൊന്നാകം വിജയം നെഞ്ചിലേറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനേയും സഭയില്‍ അഭിനന്ദിച്ചു. സന്തോഷ്‌ ട്രോഫി ആറാംവട്ടം സ്വന്തമാക്കിയെത്തിയ കേരള ടീമിനു ഗംഭീത വരവേല്‍പ്പാണ്‌ നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന്‌ കലൂര്‍ ജവഹര്‍ലാല്‍നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലും കഴിഞ്ഞദിവസം ഒരുക്കിയത്‌.
ടീം അംഗങ്ങളുടെ മികവാര്‍ന്ന പ്രകടനത്തെ നടന്‍ മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ താരങ്ങള്‍ക്ക്‌ ആശംസനേര്‍ന്നു. മമ്മൂട്ടിയെ കൂടാതെ നിരവധിയാളുകള്‍ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്‌. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ്‌ കേരളം പശ്ചിമബംഗാളിനെ കീഴടക്കി കിരീടം ഉറപ്പിച്ചത്‌.