Breaking News

Trending right now:
Description
 
Apr 03, 2018

കോട്ടയത്ത്‌ സ്‌കൂള്‍ അടിച്ചുതകര്‍ത്ത കേസില്‍ എട്ട്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

image കോട്ടയത്ത്‌ പാമ്പാടിയില്‍ ക്രോസ്‌ റോഡ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു നേര്‍ക്കു ആക്രമം അഴിച്ചുവിടുകയും സ്‌കൂളിന്റെ ജനാലച്ചില്ലുകള്‍ ഉള്‍പ്പെടെ തല്ലിതകര്‍ക്കുകയും ചെയ്‌ത കേസില്‍ എട്ട്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ജില്ലാ സെക്രട്ടറി റിജേഷ്‌ ബാബു, ജില്ലാ ജോയിന്റ്‌ സെക്രട്ടറി വിഷ്‌ണു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സജിത്‌ സാബു, ശ്രീജിത്ത്‌, ഷെമീര്‍, റെജിത്‌ മോഹനന്‍, പുതുപ്പള്ളി ഏരിയ പ്രസിഡന്റ്‌ ജിനു ജോണ്‍, ഏരിയ സെക്രട്ടറി മനു മോഹനന്‍ എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. കോടതി ഇവരെ റിമാന്‍ഡ്‌ ചെയ്‌തു. സ്‌കൂളിലെ ഒമ്പതാംക്ലാസ്‌ വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യചെയ്‌ത സംഭവം വിവാദമായതോടെ എസ്‌എഫ്‌ഐ ഞായറാഴ്‌ച സ്‌കൂളിലേക്ക്‌ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ആക്രമണം. കല്ലെറിഞ്ഞും അടിച്ചും ക്ലാസ്‌മുറികളും ലാബുകളും ഓഫീസും പ്രവര്‍ത്തകര്‍ തകര്‍ത്തു. പൊലീസിനു നേര്‍ക്കും ആക്രമണം ഉണ്ടായി. വാഴൂര്‍ പതിനാലാം മൈല്‍ പൊടിപാറയില്‍ ഈപ്പന്‍ വര്‍ഗീസ്‌-ബിന്ദു ദമ്പതികളുടെ മകനാണ്‌ മരിച്ച ബിന്റോ. ബിന്റോയ്‌ക്ക്‌ മാര്‍ക്ക്‌ കുറഞ്ഞതിനാല്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മോശമായ പെരുമാറ്റമാണ്‌ ബിന്റോയുടെ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നു രക്ഷിതാക്കള്‍ വ്യക്തമാക്കി.