Breaking News

Trending right now:
Description
 
Apr 03, 2018

സംസ്ഥാനത്ത്‌ യാചക നിരോധനം സ്വാഗതാര്‍ഹമെന്നു ടി.ആര്‍.എ

image ആലപ്പുഴ: സംസ്ഥാനത്ത്‌ സമ്പൂര്‍ണ യാചക നിരോധന നിയമം സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്‌ സ്വാഗതാര്‍ഹമാണെന്ന്‌ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ). യാചകര്‍ മൂലമുണ്ടാകുന്ന ശല്യവും പീഡനവും ആക്രമണവും തട്ടിക്കൊണ്ടുപോകലും ഒഴിവാക്കാന്‍ ഭിഷാടനം ഒഴിവാക്കുക മാത്രമേ കരണീയമായിട്ടുള്ളുവെന്നു വര്‍ഷങ്ങളായി ചൂണ്ടിക്കാണിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നു യാചകരായി എത്തുന്ന പലരും സമ്പന്നരാണെന്നു തെളിഞ്ഞിട്ടുമുണ്ട്‌. പട്ടണങ്ങളിലും ഉത്സവസ്ഥലങ്ങളിലും ഭിഷാടന മാഫിയയാണ്‌ ധര്‍മ്മക്കാരെ ഇറക്കി ലാഭം കൊയ്യുന്നത്‌. നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി എത്രയും വേഗം 'ദി കേരള പ്രിവന്‍ഷന്‍ ഓഫ്‌ ബെഗിംഗ്‌ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫ്‌ ഡെസ്റ്റിറ്റിയൂട്ട്‌ ബെഗേഴ്‌സ്‌ ബില്ല്‌' നിയമസഭ ഉടനേ പാസാക്കുമെന്നാണ്‌ സൂചന. യഥാര്‍ഥ യാചകരുടെ പുനഃരധിവാസവും ലക്ഷ്യമാക്കുന്നുണ്ട്‌.