Breaking News

Trending right now:
Description
 
Apr 03, 2018

സിബിഎസ്‌ഇക്കു യേശുക്രിസ്‌തു ശിഷ്യന്മാര്‍ പതിമൂന്ന്‌!

image ആലപ്പുഴ: യേശു ക്രിസ്‌തുവിനു പന്ത്രണ്ടു ശിഷ്യന്മാര്‍ എന്നാണ്‌ ക്രൈസ്‌തവ സഭ പഠിപ്പിക്കുന്നതെങ്കിലും സിബിഎസ്‌ഇ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്‌ പതിമൂന്നു പേര്‍ എന്നാണ്‌! സിബിഎസ്‌ഇ സിലബസ്‌ അനുസരിച്ച്‌ എട്ടാം ക്ലാസ്‌ ഇംഗ്ലീഷ്‌ വിഷയത്തിനു വേണ്ടി ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ അച്ചടിച്ചിട്ടുള്ള ന്യൂ മല്‍ബറി ഇംഗ്ലീഷ്‌ കോഴ്‌സ്‌ എന്ന പാഠപുസ്‌തകത്തിലാണ്‌ ക്രിസ്‌തുശിഷ്യ എണ്ണത്തില്‍ വ്യത്യാസം. യൂദാസ്‌, പതിമൂന്നാമത്തെ ശിഷ്യന്‍ എന്നാണ്‌ മൈക്കളാഞ്ചലോ എന്ന പാഠഭാഗത്തിലെ അന്ത്യ അത്താഴ പെയിന്റിംഗുമായി ബന്ധപ്പെട്ട പ്രയോഗം. ഈ പുസ്‌തകത്തിന്റെ ഒന്നാം എഡീഷന്‍ 2011-ലാണ്‌ പുറത്തിറക്കിയത്‌. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷമായിരുന്ന 2017-ല്‍ അഞ്ചാം പതിപ്പ്‌ ആയിരുന്നു. ഈ വര്‍ഷങ്ങളത്രയും ഈ തെറ്റായ വിവരമാണ്‌ വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നത്‌. അടുത്ത വിദ്യാഭ്യാസ വര്‍ഷത്തിലേക്കായി പുസ്‌തകം റീപ്രിന്റ്‌ ചെയ്യുന്നുണ്ടോ എന്നറിയില്ല.

പാഠപുസ്‌തകങ്ങളുടെ ഗുണനിലവാരം പരിശോധിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന കാര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. പാഠപുസ്‌ത കച്ചവടം വന്‍ ബിസിനസായിരിക്കുന്ന ഇക്കാലത്ത്‌ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനയും ഗവേഷണവും ആവശ്യമാണ്‌. സുവിശേഷം പ്രചരിപ്പിക്കുവാനും സഭയ്‌ക്ക്‌ ആത്മീയ നേതൃത്വം നല്‌കുവാനും യേശുക്രിസ്‌തുവില്‍ നിന്ന്‌ പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്‍മാരെ അപ്പോസ്‌തലന്മാര്‍ അഥവാ ശ്ലീഹന്മാര്‍ എന്നറിയപ്പെടുന്നു.