Breaking News

Trending right now:
Description
 
Apr 02, 2018

സംസ്ഥാനത്ത്‌ ഡീസല്‍വില 70 കടന്നു

image സംസ്ഥാനത്ത്‌ ഡീസല്‍വില 70 രൂപയ്‌ക്കു മുകളിലെത്തി. കേരളത്തില്‍ ആദ്യമായിട്ടാണ്‌ ഡീസല്‍വില 70 രൂപയ്‌ക്കു മുകളില്‍ പോകുന്നത്‌. തിരുവനന്തപുരത്ത്‌ ഇന്നലെ 70.08 രൂപയായിരുന്നു ഡീസല്‍വില. പെട്രോളിന്റെ വിലയും കൂടുതല്‍ തിരുവനന്തപുരത്താണ്‌-77.63 രൂപ. ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം 7.55 രൂപയായി കുറഞ്ഞു. മാര്‍ച്ച്‌ 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും കൂടുകയാണ്‌. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഡീസല്‍വിലയില്‍ ശരാശരി 2.50 രൂപയും പെട്രോള്‍ വിലയില്‌ രണ്ടുരൂപയ്‌ക്കു മുകളിലുമാണ്‌ വര്‍ധന ഉണ്ടായിരിക്കുന്നത്‌. പെട്രോള്‍, ഡീസല്‍വില ദിനംപ്രതി നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക്‌ അധികാരം നല്‍കിയതോടെയാണ്‌ ഓരോ ദിവസവും വില വര്‍ധിപ്പിച്ചു സര്‍വകാല റിക്കാര്‍ഡിലെത്തിയത്‌. രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടാകുമ്പോഴാണ്‌ ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍വില അന്യായമായി വര്‍ധിപ്പിക്കുന്നത്‌.