Breaking News

Trending right now:
Description
 
Apr 02, 2018

കാഷ്‌മീരില്‍ 12 ഭീകരരെ സൈന്യം വധിച്ചു

image കാഷ്‌മീരിലെ ഷോപിയാനിലെ രണ്ടിടങ്ങളിലും അനന്ത്‌നാഗിലുമായി നടന്ന ഏറ്റുമുട്ടലില്‍ സൈന്യം 12 ഭീകരരെ വധിച്ചു. ഒരു ഭീകരനെ സൈന്യം പിടികൂടി. മൂന്നു സൈനികര്‍ വീരമൃത്യുവരിച്ചു. നാലു നാട്ടുകാരും കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാത്രിമുതലാണ്‌ ഏറ്റുമുട്ടല്‍ ആരംഭിച്ചത്‌. അടുത്തിടെ കാഷ്‌മീര്‍ താഴ്‌ വരയില്‍ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഷോപിയാനിലും അനന്ത്‌നാഗിലും ഭീകരര്‍ താവളമടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം ഇവിടം വളയുകയായിരുന്നു. ഇതറിഞ്ഞ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിവച്ചു. സൈന്യം തിരിച്ചടിച്ചു. ഭീകരര്‍ ഏതുസംഘടനയില്‍പെട്ടവരാണെന്ന്‌ വ്യക്തമായിട്ടില്ല. സൈന്യം വധിച്ചവരില്‍ റൗഫ്‌ ഖണ്ഡേ എന്നയാള്‍ ആയുധവുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.