Breaking News

Trending right now:
Description
 
Apr 02, 2018

സംസ്ഥാനത്ത്‌ പണിമുടക്ക്‌ തുടങ്ങി; ഇന്ന്‌ അര്‍ധരാത്രിവരെ

image സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടുള്ള പണിമുടക്ക്‌ സംസ്ഥാനത്ത്‌ തുടങ്ങി. ബിഎംഎസ്‌ ഒഴികെയുള്ള പ്രധാന തൊഴിലാളി സംഘടനകള്‍ സംയുക്‌തമായി ആഹ്വാനം ചെയ്‌ത പണിമുടക്ക്‌ ഇന്നലെ അര്‍ധരാത്രി ആരംഭിച്ചു. ഇന്നു രാത്രി 12വരെയാണ്‌ പണിമുടക്ക്‌. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യബസ്‌ ജീവനക്കാരും ഓട്ടോ-ടാക്‌സി തൊഴിലാളികളും ബാങ്ക്‌-ഇന്‍ഷ്വറന്‍സ്‌, ബിഎസ്‌എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്‌ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. പാല്‍-പത്ര വാഹനങ്ങള്‍, വിവാഹം, ആംബുലന്‍സ്‌ സര്‍വീസ്‌ എന്നിവയെ പണിമുടക്കില്‍നിന്ന്‌ ഒഴിവാക്കി. പണിമുടക്കുന്ന തൊഴിലാളികള്‍ ഇന്നു തിരുവനന്തപുരത്ത്‌ രാജ്‌ഭവനിലേക്കും മറ്റുജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും.