Breaking News

Trending right now:
Description
 
Apr 02, 2018

കുവൈത്തില്‍ ബസ്‌ അപകടത്തില്‍ മരിച്ചവരില്‍ രണ്ടു മലയാളികളും

image കുവൈത്തില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്‌. ശ്രീകണ്‌ഠപുരം സ്വദേശി സനീഷ്‌, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്‌ണന്‍ എന്നിവരാണ്‌ മരിച്ച മലയാളികള്‍. ബുര്‍ഗാന്‍ പെട്രോളിയം കമ്പനിയുടെ കരാര്‍ തൊഴിലാളികളുമായി പോയ ബസാണ്‌ അപകടത്തില്‍പെട്ടത്‌. തെക്കന്‍ കുവൈത്തില്‍ ബര്‍ഗാന്‍ എണ്ണപ്പാടത്തിനു സമീപമായിരുന്നു അപകടം. നിരവധി പേര്‍ക്ക്‌ പരുക്കുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.