Breaking News

Trending right now:
Description
 
Apr 02, 2018

ചോദ്യപേപ്പര്‍ചോര്‍ച്ച: മൂന്നുപേര്‍കൂടി അറസ്റ്റില്‍

image സിബിഎസ്‌ഇ ചോദ്യക്കടലാസ്‌ ചോര്‍ത്തിയ കേസില്‍ രണ്ടു സ്വകാര്യ സ്‌കൂള്‍ അധ്യാപകരെയും ഒരു കോച്ചിങ്‌ സെന്റര്‍ ഉടമയേയും ഡല്‍ഹി പൊലീസ്‌ അറസ്റ്റു ചെയ്‌തു. 12-ാം ക്ലാസ്‌ ഇക്കണോമിക്‌സ്‌ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട്‌ ഡല്‍ഹി ബവാനയിലുളള മദര്‍ ഖസാനി സ്‌കൂളിലെ അധ്യാപകരായ ഋഷഭ്‌, രോഹിത്‌, കോച്ചിങ്‌ സെന്റര്‍ ഉടമ തക്‌ വീര്‍ എന്നിവരെയാണ്‌ അറസ്റ്റു ചെയ്‌തത്‌. ചോദ്യക്കടലാസിന്റെ കൈയെഴുത്തുപ്രതി വാട്‌സാപ്പ്‌ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചതില്‍ ഇവര്‍ക്കു പങ്കുള്ളതായി കണ്ടെത്തി. ഡല്‍ഹിയിലെ മൂന്നു സ്‌കൂളിലെ ആറ്‌ അധ്യാപകരെയും ഒരു പ്രിന്‍സിപ്പലിനെയും ക്രൈംബ്രാഞ്ച്‌ സംഘം ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ പിടികൂടുന്നത്‌. രാവിലെ 9.45നായിരുന്നു ചോദ്യപേപ്പര്‍ വിതരണം ചെയ്യേണ്ടിയിരുന്നത്‌. എന്നാല്‍ 9.20ന്‌ ചോദ്യപേപ്പര്‍ കവര്‍ പൊട്ടിച്ച്‌ അച്ചടിച്ച ചോദ്യപേപ്പര്‍ ട്യൂഷന്‍ സെന്റര്‍ ഉടമയ്‌ക്കു നല്‍കിയെന്നാണ്‌ ക്രൈംബ്രാഞ്ച്‌ നല്‍കുന്ന സൂചന. അധ്യാപകര്‍ പണം ഉണ്ടാക്കുന്നതിനാണ്‌ ചോദ്യപേപ്പര്‍ ഇത്തരത്തില്‍ ചോര്‍ത്തിയതെന്നു അന്വേഷണസംഘം കണ്ടെത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട്‌ 15 പേരാണ്‌ ജാര്‍ഖണ്ഡിലും ഡല്‍ഹിയിലുമായി പിടിയിലായിട്ടുള്ളത്‌.