Breaking News

Trending right now:
Description
 
Apr 02, 2018

ബിഹാര്‍ കലാപം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

image ബിഹാറിലെ ഭാഗല്‍പൂര്‍ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രി അശ്വനികുമാര്‍ ചൗബേയുടെ മകന്‍ അരിജിത്‌ ശാശ്വതിനെ(36) അറസ്റ്റു ചെയ്‌തു. ഇയാളെ കോടതി പതിനാല്‌ ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ശനിയാഴ്‌ച രാത്രിയോടെ പട്‌നയ്‌ക്കു സമീപമുള്ള ക്ഷേത്രപരിസരത്തുവച്ചാണ്‌ അന്വേഷണസംഘം അരിജിത്‌ ശാശ്വതിനെ കസ്റ്റഡിയില്‍ എടുത്തത്‌. മാര്‍ച്ച്‌ 17ന്‌ ഭാഗല്‍പൂരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ശാശ്വത്‌ അടക്കം എട്ടുപേരെ പ്രതിചേര്‍ത്ത്‌ നാഥ്‌നഗര്‍ പൊലീസ്‌ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തത്‌. മാര്‍ച്ച്‌ 24ന്‌ അറസ്റ്റുവാറന്റ്‌ പുറപ്പെടുവിച്ചു. അരിജിത്‌ ശാശ്വതിന്റെ നേതൃത്വത്തില്‍ നടത്തിയ രാമനവമി ഘോഷയാത്രയ്‌ക്കിടെയുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപത്തിലേക്കു വഴിമാറുകയായിരുന്നു. സര്‍ഷത്തിനിടെ രണ്ടുപൊലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. ഒട്ടേറെ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീയിട്ടു. ആക്രമികളെ പിരിച്ചുവിടാന്‍ പൊലീസിനു വെടിവയ്‌ക്കേണ്ടിവന്നു.അരിജിത്‌ ശാശ്വതിനെ അറസ്റ്റു ചെയ്യണമെന്നു ആവശ്യപ്പെട്ട്‌ ബീഹാറിലെ പ്രതിപക്ഷകക്ഷികളായ ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ബിജെപിക്ക്‌ കീഴടങ്ങിയതാണ്‌ അറസ്റ്റു വൈകാന്‍ കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.